Web Desk
കൊച്ചി: കഴിഞ്ഞ വർഷം കേരളത്തിലെ മൊത്ത മത്സ്യലഭ്യതയിലും വൻ ഇടിവ്. മുൻവർഷത്തേക്കാൾ 15.4 ശതമാനമാണ് കുറവ്. ജനകീയ മത്സ്യങ്ങളായ അയിലയുടെയും മത്തി (ചാള) യുടെയും ലഭ്യതയിലും വൻ ഇടിവ് സംഭവിച്ചു. 2019 ൽ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മത്സ്യസമ്പത്ത് സംബന്ധിച്ച കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ.
കേരളീയരുടെ ഇഷ്ട മീനായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. 2018 ൽ ഇത് 77,093 ടൺ ആയിരുന്നു. 2012 ൽ 3.9 ലക്ഷം ടൺ പിടിച്ചിരുന്നു. അതിനുശേഷം ഓരോ വർഷവും മത്തി കുറഞ്ഞെങ്കിലും 2017 ൽ ചെറിയ തോതിൽ വർദ്ധിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും മത്തിയുടെ ഉൽപാദനം വീണ്ടും താഴോട്ടാണ്.സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ മത്തിയുടെ വളർച്ചയെ കാര്യമായി ബാധിച്ചതായി പഠനം വ്യക്തമാക്കുന്നു. കേരളത്തിൽ മത്തി ലഭ്യത കുറയുമെന്ന് സി.എം.എഫ്.ആർ.ഐ കഴിഞ്ഞ വർഷം തന്നെ പ്രവചിച്ചിരുന്നു. അയല മുൻവർഷത്തേക്കാൾ 50 ശതമാനമാണ് കേരളത്തിൽ കുറഞ്ഞത്. ലഭിച്ചത് 40,554 ടൺ. 2018 ൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യമായിരുന്നു അയല. മത്സ്യലഭ്യതയിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്ര മത്സ്യോൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിൽ. ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിടിച്ച മത്സ്യം.
ദേശീയതലത്തിൽ നേരിയ വർധനവ്
രാജ്യത്തെ മൊത്തം സമുദ്രമത്സ്യോൽപാദനത്തിൽ 2.1 ശതമാനത്തിന്‍റെ വർധനവുണ്ട്. ഇന്ത്യയിൽ ആകെ ലഭിച്ചത് 35.6 ലക്ഷം ടൺ മത്സ്യമാണ്. രാജ്യത്താകെ അയലയുടെ ലഭ്യതയിൽ കുറവുണ്ടായി.
കഴിഞ്ഞ ആറ് വർഷമായി തുടർച്ചായി ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്തിനെ മറികടന്നാണ് തമിഴ്‌നാട് ഒന്നാമതെത്തിയത്. ഇന്ത്യയിലെ ആകെയുള്ള മത്സ്യലഭ്യതയിൽ 21.7 ശതമാനവും തമിഴ്‌നാട്ടിൽ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം വിപണിയിൽ ആവശ്യക്കാരില്ലാത്തതും വാണിജ്യ പ്രാധാന്യമില്ലാത്തതുമായ ക്ലാത്തിയാണ്. മത്സ്യത്തീറ്റ ആവശ്യങ്ങൾക്കാണ് ഇവ ഉപയോഗിക്കുന്നത്. കേരളത്തിൽ രണ്ടാം സ്ഥാനം ക്ലാത്തിക്കാണ് ലഭിച്ചത്. കഴിഞ്ഞ വർഷമുണ്ടായ എട്ട് ചുഴലിക്കാറ്റുകൾ കാരണം മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലും കുറവുണ്ടായി. പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ഒഡീഷ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത കൂടിയപ്പോൾ കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ ലഭ്യത കുറഞ്ഞു.
60,881 കോടി രൂപയുടെ വിൽപ്പന
കഴിഞ്ഞ വർഷം രാജ്യത്തെ ലാൻഡിംഗ് സെന്‍റെറുകളിൽ വിറ്റഴിക്കപ്പെട്ടത് 60,881 കോടി രൂപയുടെ മത്സ്യമാണ്. മുൻവർഷത്തേക്കാൾ 15.6 ശതമാനമാണ് വർധനവ്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 92,356 കോടി രൂപയുടെ മീനാണ് വിൽപന നടത്തിയത് (വർധനവ് 15 ശതമാനം). ലാൻഡിംഗ് സെന്‍റെറുകളിൽ ഒരു കിലോ മീനിന് 12.2 ശതമാനം കൂടി ശരാശരി വില 170.5 രൂപയും ചില്ലറ വ്യാപാരത്തിൽ 12 ശതമാനം കൂടി 258 രൂപയും ലഭിച്ചു.
സി.എം.എഫ്.ആർ.ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്‍റ് വിഭാഗമാണ് കണക്കുകൾ തയ്യാറാക്കിയത്. ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ, ഡോ. ടി.വി. സത്യാനന്ദൻ, ഡോ. പ്രതിഭ രോഹിത്, ഡോ. പി.യു. സക്കറിയ, ഡോ. പി. ലക്ഷ്മിലത, ഡോ. ഇ.എം. അബ്ദുസ്സമദ്, ഡോ. ജോസിലിൻ ജോസ്, ഡോ. ആർ നാരായണകുമാർ, ഡോ. സി. രാമചന്ദ്രൻ എന്നിവർ പങ്കാളികളായി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.