മെയ്, ജൂൺ മാസത്തിലെ സാമൂഹ്യസുരക്ഷാ, ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചത് ഏകദേശം നാൽപ്പത്തെട്ടര ലക്ഷം പേർക്ക് ആശ്വാസമാകും. ക്ഷേമനിധി ബോർഡുകളിൽ പതിനൊന്നു ലക്ഷത്തോളം പേർക്കാണ് പെൻഷൻ കിട്ടുക. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പാവപ്പെട്ടവർക്കുള്ള എൽഡിഎഫ് സർക്കാരിന്‍റെ കൈത്താങ്ങാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷന് 1165 കോടിയും ക്ഷേമനിധി ബോർഡുകൾക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെൻഷൻ വിതരണം. ഇത്തവണ പതിവ് മാറ്റുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. അടച്ചുപൂട്ടൽ സാഹചര്യത്തിൽ ജനങ്ങളുടെ കൈയിൽ പണം എത്തിക്കാനാണ് പെൻഷൻ വിതരണം നേരത്തെയാക്കിയത്.
22 വരെ മസ്‌റ്റർ ചെയ്യുന്നവർക്കും ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നവർക്കും പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട വിധവാ പെൻഷൻ ലഭിക്കുന്നവർക്കും രണ്ടുമാസത്തെ പെൻഷൻ ലഭിക്കും. ഈ വർഷം ആദ്യമായി പെൻഷൻ ലഭിക്കുന്നവർക്ക് മസ്റ്റർ നിർബന്ധമല്ല. കഴിഞ്ഞ ഒക്ടോബർ നവംബർ മാസത്തെ വിധവാ പെൻഷൻ ലഭിക്കാത്തവർക്ക്, ആ തുകയും ഇത്തവണ നൽകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.