രാജ്യത്തെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്കിന് കേരളത്തിൽ ഉടൻ തുടക്കമാകും. വൈദ്യശാസ്ത്ര ഉപകരണ വ്യവസായ മേഖലയിലെ നിരവധി ആവശ്യങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2020 സെപ്റ്റംബർ 24നു നിർവഹിക്കും.
ഭാരത സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, കേരള സർക്കാരിന്റെ വ്യാവസായിക നിക്ഷേപ പ്രോത്സാഹന സംവിധാനമായ കേരള സംസ്ഥാന വ്യാവസായിക വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSIDC) എന്നിവയുടെ സംയുക്ത സംരംഭമാണ് മെഡ്സ്പാർക്ക്.തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ ഉള്ള ലൈഫ് സയൻസ് പാർക്കിൽ ആകും, മെഡ്സ് പാർക്ക് സ്ഥാപിക്കുക.
SCTIMST മികവ് തെളിയിച്ചിരിക്കുന്ന, അത്യാധുനിക ജീവൻരക്ഷാ വൈദ്യശാസ്ത്ര ഉപകരണ മേഖലയിൽ ആകും മെഡ്സ് പാർക്ക് കൂടുതൽ പ്രാധാന്യം നൽകുക.
വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗവേഷണം-വികസനം, അവയുടെ പരിശോധന-വിലയിരുത്തൽ, നിർമ്മാണ സഹായം, പുത്തൻ സാങ്കേതികവിദ്യകൾ തുടങ്ങിയവയിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് പിന്തുണ ഉറപ്പാക്കും. പാർക്കിന് അകത്തും പുറത്തും ഉള്ള വൈദ്യശാസ്ത്ര ഉപകരണ വ്യവസായ യൂണിറ്റുകൾക്ക് ഈ സഹായം ഉപയോഗപ്പെടുത്താവുന്നതാണ്. വൈദ്യശാസ്ത്ര ഉപകരണ മേഖലയിൽ കൂടുതലായി കാണപ്പെടുന്ന ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകൾക്ക് ഇത് ഗുണം ചെയ്യും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.