തിരുവനന്തപുരം: നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനിക സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും ഇതിനനുയോജ്യമായ തരത്തില്‍ യുവജനങ്ങളെ തയാറാക്കുന്നതിനുമായി കേരള നോളജ് മിഷന്‍ എന്ന പുതിയ സംരംഭത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നൈപുണി പരിശീലനത്തിനും പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും യുവജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിശാല ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഈ പദ്ധതിയുടെ കാതല്‍. ഇതുവഴി അടുത്ത അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴിവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ‘നേരത്തെ ജോലി ചെയ്തു പിന്നീട് വിട്ടുനില്‍ക്കുന്നവര്‍ക്കും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്കും ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ആഗോള തൊഴില്‍ദാതാക്കളുമായി നേരിട്ടു ബന്ധപ്പെട്ട് അവസരങ്ങള്‍ കണ്ടെത്താം. നൈപുണിക്കും അഭിരുചികള്‍ക്കും അനുസൃതമായ ജോലി കണ്ടെത്തുന്നതിനും പുതിയ തൊഴില്‍ നൈപുണി നേടിയെടുക്കാനും ഈ പോര്‍ട്ടല്‍ വഴി കഴിയും. അഭ്യസ്തവിദ്യരായ വനിതകള്‍ക്കാണ് ഇതുവഴി വലിയ അവസരമൊരുക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു. knowledgemission.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള സര്‍ക്കാര്‍ രൂപം നല്‍കിയ തന്ത്രപ്രധാന തിങ്ക് ടാങ്കും ഉപദേശക സമിതിയുമായ കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റ ജിക് കൗണ്‍സില്‍ (K-DISC) ആണ് കേരള നോളജ് മിഷന് മേല്‍നോട്ടം വഹിക്കുന്നത്.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. അഭ്യസ്തവിദ്യരെ നൈപുണി പരിശീലനം നല്‍കി ഈ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യരാക്കിത്തീര്‍ക്കും. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ അവരുടെ കഴിവുകള്‍ കണക്കിലെടുത്ത് കമ്പനികള്‍ക്കു വേണ്ടുന്ന നൈപുണി പരീശീ ലനവും ഇതുവഴി നല്‍കും. ലക്ഷക്കണിക്ക് പ്രൊഫണലുകള്‍ക്ക് ഇതു പ്രയോജന പ്പെടും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐസിടി അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സഹകരണവും ഈ പദ്ധതിക്കുണ്ട്.
ഡേറ്റ അനലിറ്റിക്സ്, മെഷീന്‍ ലേണിങ്, നിര്‍മ്മിത ബുദ്ധി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഫുള്‍ സ്റ്റാക്ക് ഡെലപ്മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍, മീഡിയ, സിന്തറ്റിക് ബയോളജി, ജെനിറ്റിക് എഞ്ചിനീയറിങ്, അഗ്രികള്‍ചറല്‍ കണ്‍സല്‍ട്ടിങ്, തുടങ്ങി കാലോചിതവും തൊഴില്‍ വിപണി ആവശ്യപ്പെടുന്നതുമായ വൈവിധ്യ മേഖലകളിലാണ് നൈപുണി പരിശീലനം നല്‍കുക. അഭ്യസ്തവിദ്യരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ആഗോള തൊഴില്‍ വിപണിയുമായി ബന്ധപ്പെടുത്തുന്നതിനാണ് ഈ ബൃഹദ് പദ്ധതി.
കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ്ഘടന സൃഷ്ടിക്കുവാന്‍ ഉതകുന്ന ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല, കെ-ഡിസ്‌കിനാണ്. സംസ്ഥാനത്ത് നവീന ആശയ ങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും പുതിയ ദിശകള്‍ പ്രതിഫലിപ്പിക്കുന്ന നേതൃത്വപരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണ് കെ-ഡിസ്‌ക് ലക്ഷ്യമിടുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.