Kerala

ശബരിമല: മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രന്‍

 

തിരുവനന്തപുരം: ശബരിമലയില്‍ തന്റെ സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് പരസ്യമായി സമ്മതിച്ച് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നവോത്ഥാന നായക പരിവേഷം അണിഞ്ഞ മുഖ്യമന്ത്രിയാണ് നിലപാട് പറയേണ്ടത്. പരസ്യമായി നിലപാട് പറഞ്ഞ ശേഷം വേണം സത്യവാങ്മൂലം തിരുത്താന്‍. സി.പി.എമ്മിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട നേതാവായ എം.എ ബേബി വേണമെങ്കില്‍ സത്യവാങ്മൂലം തിരുത്താമെന്ന് പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സി.പി.എമ്മിന്റെ മലക്കം മറിച്ചില്‍ വിശ്വാസികള്‍ മുഖവിലയ്‌ക്കെടുക്കില്ല. കോടതിവിധിയുടെ മറവില്‍ നടന്നതൊന്നും ഭക്തര്‍ മറക്കില്ല. ആയിരം ഗംഗയില്‍ കുളിച്ചാലും ശബരിമലയില്‍ ചെയ്ത ക്രൂരതയ്ക്ക് സി.പി.എമ്മിന് വിശ്വാസികള്‍ മാപ്പ് നല്‍കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.