ന്യൂഡല്‍ഹി: രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകള്‍ക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 89 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 85.9 ശതമാനവുമായി അസമും, 87.6 ശതമാനവുമായി ഉത്തരാഖണ്ഡുമാണ് കേരളത്തിനും ഡല്‍ഹിക്കും പിന്നിലുള്ളത്. ബിഹാറില്‍ 70.9 ശതമാനം സാക്ഷരരും ആന്ധ്രയില്‍ 66.4 ശതമാനം സാക്ഷരരുമാണുള്ളത്.
സാക്ഷരതയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം അറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. സാക്ഷരതയിലെ സ്ത്രീപുരുഷ അന്തരത്തിന്റെ ദേശീയ ശരാശരി 14.4 ശതമാനമാകുമ്പോള്‍ കേരളത്തില്‍ ഇത് 2.2 ശതമാനമാണ്. നഗരത്തിലേയും ഗ്രാമങ്ങളിലേയും സാക്ഷരത താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ വ്യത്യാസമുള്ളത് തെലങ്കാനയിലാണ്. ഇവിടെ ഗ്രാമപ്രദേശങ്ങളിലെ സാക്ഷരതയേക്കാള്‍ 23.4 ശതമാനം കൂടുതലാണ് നഗരത്തിലെ സാക്ഷരത.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.