Kerala

ക്യാമ്പസുകള്‍ ലഹരിമുക്തമാക്കാന്‍ ക്യാമ്പസ് പോലീസ്: നിര്‍ദേശവുമായി ഹൈക്കോടതി

 

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരിമക്തമാക്കാന്‍ ക്യാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ക്യാമ്പസില്‍ പരിശോധന നടത്താന്‍ നിലവിലെ പോലീസ് സംവിധാനത്തിന് ബുദ്ധിമുട്ടായതിനാലാണ് നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ഡിപിഎസ് ആക്ട് നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി.പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുക്കാനും നിര്‍ദേശിച്ചു. ലഹരി ഉപയോഗം തടയാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ വിശദമായ പഠനം നടത്തി നിയമപരമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കോടതി വിലയിരുത്തി.

ലഹരിമരുന്ന് ഉപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍.രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ ഹര്‍ജിയെടുത്ത് തീര്‍പ്പാക്കുകയായിരുന്നു.

ഹയര്‍ സെക്കന്ററി സിലബസില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്ന പാഠഭാഗങ്ങള്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. ലഹരി ഉപയോഗം ചെറുക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നുമാസം കൂടുമ്പോള്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാന്‍ ഹര്‍ജി മൂന്നു മാസത്തിനുശേഷം വീണ്ടും ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയോടു കോടതി നിര്‍ദേശിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.