കോവിഡ് രോഗവ്യാപന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്.പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാമതും. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്.
ഛത്തീസ്ഗഢും അരുണാചൽപ്രദേശുമാണ് കേരളത്തിനടുത്തുള്ളത്. ഇരുസംസ്ഥാനങ്ങളിലും ഇത് 3% ആണ്. പ്രതിദിനകണക്കിൽ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കർണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്.
ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തിൽ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന.
അതേസമയം, വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരംവരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഓണത്തിനുശേഷം രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതോടൊപ്പം സമരങ്ങളുടെ പേരിൽ ആളുകൾ ഒത്തുകൂടിയതും രോഗവർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.