തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂനിസെഫിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. കോവിഡ് കാലത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ച സര്‍ക്കാരിന്റെ സംഘാടക മികവിനെയാണ് യൂനിസെഫ് പ്രശംസിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലന്‍ജ്ഡ് സെന്ററില്‍ പുതുതായി നിര്‍മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തരത്തില്‍ പൊതുജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന വികസനം സമസ്ത മേഖലകളിലും ഈ സര്‍ക്കാരിനു കൊണ്ടുവരാന്‍ സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും സഹായം അര്‍ഹിക്കുന്ന, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസ പദ്ധതികള്‍ക്ക് മതിയായ പ്രാധാന്യം കൊടുക്കുന്നതിനും ഈ മേഖലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമാണ് പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലന്‍ജ്ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
4.81 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്. ഇതിനു പുറമെ 37.70 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മഴവെള്ളസംഭരണിയുടെയും ചുറ്റുമതിലിന്റെയും പണികള്‍ പുരോഗമിക്കുന്നു. ഇതിനോടൊപ്പം പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒന്നാംഘട്ടമായി 69.35 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടപ്രവര്‍ത്തനത്തിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.