Kerala

കേരള കോണ്‍ഗ്രസ്സും റബറും

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

കേരള കോണ്‍ഗ്രസ്സും, റബറും തമ്മിലുള്ള ബന്ധം സുവിദിതമാണ്. കേരളത്തിലെ മുഖ്യകാര്‍ഷിക വിളയായി റബര്‍ ഉരുത്തിരിഞ്ഞതിന്റെ ചുവടു പിടിച്ചാണ് കേരള കോണ്‍ഗ്രസ്സിന്റെ (കേകോ) രാഷ്ട്രീയവും തഴച്ചു വളര്‍ന്നത്. ലാഭകരമായ കൃഷിയെന്ന നിലയിലുള്ള റബറിന്റെ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ ഒരു സൂചകമായെടുത്താല്‍ കോകോയുടെ ഭാവി വിലയിരുത്താനാവുമോ? ജോസ് കെ മാണി ഇടതു മുന്നണിയുടെ കൂടാരത്തിലെത്തുമ്പോള്‍ പ്രസക്തമാവുന്ന ചോദ്യം അതാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന റബറിന്റെ തട്ടകവും കേകോയും തമ്മിലുള്ള പാരസ്പര്യത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം ജൂനിയര്‍ മാണിയുടെ പുതിയ മുന്നണി ബന്ധത്തില്‍ എങ്ങനെ പ്രതിഫലിക്കും? ലോക വ്യാപാര സംഘടനയും, ആസിയാന്‍ കരാറുകളും റബര്‍ കച്ചവടത്തിന്റെ അക്ഷാംശവും, രേഖാംശവും നിര്‍ണ്ണയിക്കുന്ന കാലഘട്ടത്തിന്റെ വരവോടെ കേരളത്തിലെ റബര്‍ കൃഷിയുടെ മിച്ചമൂല്യത്തിന്റെ ബലത്തില്‍ സ്വന്തം അതിജീവിനശേഷി നിര്‍ണ്ണയിക്കുന്നതിനുള്ള ശേഷി കേക്കോക്കു നഷ്ടമായിരുന്നു. കെ. എം. മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അക്കാര്യം വ്യക്തമായിരുന്നു. റബറും, അല്ലാത്തതുമായ കര്‍ഷകരുടെ പേരില്‍ ആണയിടുമ്പോഴും കേകോ ഫലത്തില്‍ പിതാവിനും, പുത്രനും മാത്രമായുള്ള സ്വകാര്യ സംരഭമായി മാറിയതിന്റെ പശ്ചാത്തലം പോലും അതായിരുന്നു. കര്‍ഷക ജനതയുടെ വിശാല താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നതിനു പകരം മധ്യതിരുവിതാംങ്കൂറിലെ സവിശേഷമായ അധികാര ബ്ലോക്കുകളുടെ ഭരണകൂടവുമായുള്ള കൊടുക്കല്‍വാങ്ങലുകളുടെ ഇടനിലക്കാര്‍ എന്ന നിലയിലാണ് കേകോ രാഷ്ട്രീയം അതിന്റെ അതിജീവനം നിലനിര്‍ത്തിയത്.

മാണി സാറിന്റെ വ്യക്തിഗതമായ പ്രാഗല്‍ഭ്യവും, നയചാതുര്യവും, അനുഭവസമ്പത്തും ഈ കൊടുക്കല്‍ വാങ്ങലുകളുടെ നിര്‍ണ്ണായക ഘടകമായിരുന്നു. ജോസ് കെ മാണിയുടെ തീരുമാനത്തിന്റെ വരുവരായ്കകളെ പറ്റിയുള്ള ചര്‍ച്ചകളില്‍ മാണിയുടെ വ്യക്തിഗതമായ ഈ സവിശേഷതകളുമായുള്ള താരതമ്യം മുന്നിട്ടു നില്‍ക്കും. മാണിയുടെ കാര്‍മികത്വത്തില്‍ കേരള കോണ്‍ഗ്രസ്സ് നിറവേറ്റിയ ഇടനിലക്കാരന്റെ റോള്‍ ജോസ് കെ മാണിയുടെ നേതൃത്വം എത്രത്തോളം ഭംഗിയായി നിറവേറ്റും എന്നതാണ് ഈ താരതമ്യങ്ങളുടെ അന്തസത്ത. മധ്യ തിരുവിതാംങ്കൂറിലെ വിവിധ അധികാര ബ്ലോക്കുകള്‍ മാണിയില്‍ അര്‍പ്പിച്ച വിശ്വാസം ജോസ് കെ മാണിയുടെ നേതൃത്വത്തിന്  അതുപോലെ അവകാശപ്പെടാന്‍ കഴിയുമോ? കടുത്ത രാഷ്ട്രീയ പ്രതിയോഗികളെ പോലും സുഹ്രുത്തുക്കളാക്കുന്ന മാണിയുടെ അനിതരസാധാരണമായ കഴിവൊന്നും ഇതുവരെ ജൂനിയര്‍ മാണി പ്രകടിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇടതു മുന്നണിയില്‍ ചേക്കേറാന്‍ അദ്ദേഹം കൈക്കൊണ്ട തീരുമാനത്തിന്റെ വിവേകം സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നതിന്റെ സാഹചര്യം ഇതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ അത്തരമൊരു വിലയിരുത്തലിന്റെ പ്രാഥമിക സൂചനകള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കേകോ ഒരു രാഷ്ട്രീയശക്തിയായി ഉയരുന്നതിന് സഹായിച്ച റബറിനെ അടിസ്ഥാനമാക്കിയുള്ള വിലപേശല്‍ ശേഷി ഏതാണ്ട് ഇല്ലാതായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്. ആഗോള വിപണിയിലെ വിലനിലവാരം അനുസരിച്ചാണ് റബര്‍വില ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ രൂപപ്പെടുന്നത്. വില നിശ്ചയിക്കുന്നതില്‍ കര്‍ഷകരുടെ പങ്ക് നയപരമായി തന്നെ ഏതാണ്ട് ഇല്ലാതായ സാഹചര്യത്തെ രാഷ്ട്രീയമായി നേരിടുന്നതിന്റെ സൂചന പോലും വിവിധ നാമധേയങ്ങളിലുള്ള കേകോയുടെ ഭാഗത്തു നിന്നും കഴിഞ്ഞ രണ്ടു ദശകമായി ഉണ്ടായിട്ടില്ല. പ്രകൃതിദത്ത റബറിന്റെ ഇന്ത്യയിലെ ആഭ്യന്തര ഉപഭോഗത്തിന്റെ ഏതാണ്ട് 50 ശതമാനവും ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ റബര്‍ കൃഷിക്കാര്‍ ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. ഇത്തരം അടിസ്ഥാന ഘടകങ്ങളും മാണി ജൂനിയറിന്റെ ഭാവി തീരുമാനിക്കുന്നതില്‍ പങ്കു വഹിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.