കെ.പി സേതുനാഥ്
മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവുമാണ് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇന്നലെ മുതല്‍ നിറഞ്ഞുനില്‍ക്കുന്നത്. സിപിഐഎമ്മും ബിജെപിയും പരോക്ഷമായെങ്കിലും ഈ രണ്ടു സംഭവങ്ങളുടെയും രാഷ്ട്രീയപ്രസക്തിയെ ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ക്ക് ഇതിനകം തുടക്കമിട്ടു കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി അടുത്ത കേരള മുഖ്യമന്ത്രി എന്ന വ്യാഖ്യാനമാണ് സംഘപരിവാറിന്റെ സൈദ്ധാന്തികനായ ഹരി. എസ്. കര്‍ത്ത നടത്തിയിട്ടുള്ളത്. സിപിഎമ്മിലെ പിണറായി വിഭാഗത്തിന്റെ രഹസ്യ പിന്തുണ കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടാവുമെന്നും തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ കര്‍ത്ത ചുണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്സും, ലീഗും തമ്മില്‍ സീറ്റുകളുടെ കാര്യത്തില്‍ നേരിയ അന്തരം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇപ്പോഴത്തെ ദുര്‍ബലാവസ്ഥയില്‍ ലീഗിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ലെന്നുമാണ്, സി.എച്ച്. മുഹമ്മദ് കോയക്ക് ശേഷം ആദ്യമായി കേരളത്തില്‍ ഒരു ലീഗ് നേതാവ് മുഖ്യമന്ത്രിയാവും എന്ന തന്റെ വാദത്തിന്റെ അടിസ്ഥാനമായി കര്‍ത്ത മുന്നോട്ടുവയ്ക്കുന്ന ന്യായം. ഇപ്പോഴത്തെ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 21-ഉം ലീഗിന് 18-ഉം അംഗങ്ങളാണുള്ളത്. വെറം മൂന്നു പേരുടെ ഭൂരിപക്ഷം മാത്രമാണ് കോണ്‍ഗ്രസ്സിനുള്ളത് എന്ന യുക്തി ഇതിനായി അദ്ദേഹം ഉയര്‍ത്തുന്നു. എന്നാല്‍ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38-സീറ്റുകളുമായി യുഡിഎഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ്സിന് ലീഗിനേക്കാള്‍ 18 എംഎല്‍എ-മാര്‍ കൂടുതലുണ്ടായിരുന്നു എന്ന കാര്യം സൗകര്യപൂര്‍വ്വം അദ്ദേഹം മറന്നതായിരിക്കും. മുഖ്യമന്ത്രി സ്ഥാനം നല്‍കി കുഞ്ഞാലികുട്ടിയെ കേരളത്തിലേക്കു വരവേല്‍ക്കാനുള്ള സംഘപരിവാര്‍ സൈദ്ധാന്തികന്റെ പ്രചോദനമെന്താവും?
മുസ്ലീം വോട്ടുകളുടെ ഏകീകരണത്തെ പറ്റിയുള്ള ഉത്ക്കണ്ഠകള്‍ ദേശാഭിമാനിയുടെ വിലയിരുത്തലും പരോക്ഷമായി പങ്കു വെയ്ക്കുന്നു. മറ്റ് മുസ്ലീം സംഘടനകളുടെ പിന്തുണ ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞാലി കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിയതെന്ന വാദമാണ് ദേശാഭിമാനി റിപോര്‍ട്ടിലെ പ്രധാന ഊന്നല്‍. ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ പേരെടുത്തു പറയുന്ന റിപോര്‍ട് പറയാതെ പറയുന്നത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന്റെ സാധ്യതകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റും യുഡിഎഫ് നേടിയതിനുള്ള ഒരു പ്രധാനകാരണം നൂനപക്ഷ വോട്ടുകളുടെ അസാധാരണമായ കേന്ദ്രീകരണം ആണെന്ന വിലയിരുത്തല്‍ സിപിഎം നേരത്തെ തന്നെ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന ധാരണയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷം ഒന്നടങ്കായി യുഡിഎഫിനു വോട്ടു ചെയ്യാനിടയായ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എന്നു മാത്രമല്ല കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിലെ അനിശ്ചിതത്വും, പ്രതിസന്ധിയും പഴയതുപോലെ പൂര്‍ണ്ണമായും കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ അര്‍പ്പിക്കുവാന്‍ മുസ്ലീം ന്യുനപക്ഷത്തിനെ പ്രേരിപ്പിക്കുമെന്നു കരുതാനാവില്ല. ഈയൊരു സാഹചര്യത്തില്‍ മുസ്ലീം ന്യുനപക്ഷ വോട്ടുകളില്‍ സംഭവിക്കുന്ന ചെറിയ ഇടിവുപോലും കോണ്‍ഗ്രസ്സിനും, ലീഗിനും ആത്മഹത്യപരമായിരിക്കും. കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം യുഡിഎഫില്‍ നിന്നും പുറത്തായത് മധ്യകേരളത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതം എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ലാത്ത സാഹചര്യത്തില്‍ മുസ്സീം ന്യൂനപക്ഷ വോട്ടിന്റെ പ്രസക്തി വളരെ കൂടുതലാണ്.
യുഡിഎഫിന്റെ മുസ്ലീം വോട്ടുകളില്‍ ശോഷണമൊന്നും സംഭവിക്കാതിരിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലി കുട്ടിയുടെ മടങ്ങി വരവ് എന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലീം സമുദായത്തിലെ വിവിധ അധികാര ബ്ലോക്കുകളുമായി വേണ്ട നിലയിലുള്ള ഡീലുകള്‍ ഉറപ്പിക്കുന്നതിന് ലീഗ് നേതൃത്വത്തില്‍ മറ്റൊരാളില്ല. നിയമ സഭ അംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ മടങ്ങിവരവിന് തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം കുഞ്ഞൂഞ്ഞ്-കുഞ്ഞാപ്പ അച്ചുതണ്ട് തികച്ചും അഭികാമ്യമാവും. ഈ പുതിയ സംഭവവികാസങ്ങളോടെ സംസ്ഥാന കോണ്‍ഗ്രസ്സിലെ ശാക്തിക ചേരികള്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുമെന്നു കാര്യത്തില്‍ സംശയമില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.