Kerala

എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ സംസ്ഥാനം കേരളം; പ്രഖ്യാപനം തിങ്കളാഴ്ച

 

തിരുവനന്തപുരം: മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം. തിങ്കളാഴ്ച 11 മണിക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാര്‍ട് ക്ലാസ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കൈറ്റ് ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

16027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട്ട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കി.

പ്രൈമറി-അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടും തദ്ദേശ സ്ഥാപനഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.

പദ്ധതി ഒറ്റനോട്ടത്തില്‍

  • മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനം
  • 16,027 സ്‌കൂളുകളിലായി വിതരണം ചെയ്തത് 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍
  • 4752 എച്ച്എസ്,എച്ച്എസ്എസ് സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ്മുറികള്‍
  • പ്രൈമറി-അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബ്
  • സര്‍ക്കാര്‍, എയിഡഡ് മേഖലകളിലെ 12678 സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്
  • ഉപകരണങ്ങള്‍ക്ക് 5 വര്‍ഷ വാറന്റിയും ഇന്‍ഷുറന്‍സ് പരിരക്ഷയും
  • പരാതി പരിഹാരത്തിന് വെബ് പോര്‍ട്ടലും കോള്‍ സെന്ററും
  • അടിസ്ഥാന സൗകര്യമൊരുക്കാന്‍ 730.5 കോടി രൂപ
  • കിഫ്ബിയില്‍ നിന്നു മാത്രം 595 കോടി രൂപ
  • വിദഗ്ധ ഐടിസി പരിശീലനം നേടിയ 1,83,440 അധ്യാപകര്‍
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.