ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ അടക്കമുള്ള കേസുകള്‍ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി യുഎപിഎ കേസുകള്‍ റദ്ദാക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കേരളം നിലപാട് അറിയിച്ചത്.
കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷനുകളില്‍ രൂപേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ യുഎപിഎ വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കിയത് സംബന്ധിച്ചാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു 2013-ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനിലും 2014-ല്‍ വളയം പോലീസ് സ്റ്റേഷനിലും രൂപേഷിനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നതില്‍ നിന്ന് വിലക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. രൂപേഷ് പ്രതിയായ ഒരു കേസില്‍ ചുമത്തിയിരുന്ന യുഎപിഎ കുറ്റം പാലക്കാട്ടെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വളയം, കുറ്റ്യാടി കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി.
ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാല്‍ ആ വിധിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രൂപേഷ് മറ്റു ചില വിചാരണ കോടതികളിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.