Kerala

ഇത്തവണത്തെ ബജറ്റില്‍ ഹൈലൈറ്റ് കുട്ടി കവിത

 

തിരുവനന്തപുരം: കവിത ചൊല്ലി ബജറ്റ് അവതരിപ്പിക്കുന്നത് മന്തി തോമസ് ഐസക്കിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. കടുകട്ടി പ്രയോഗങ്ങളെ മയപ്പെടുത്താന്‍ അദ്ദേഹം കഥകളും കവിതകളും ഉള്‍പ്പെടുത്തുന്നത് പതിവ് രീതിയാണ്. 2008 ലെ രണ്ടാം ബജറ്റില്‍ ബഷീറിന്റെ പാത്തുമ്മയുടെ ആടില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സാഹിത്യ ശൈലിക്ക് ഇക്കുറിയും മാറ്റമുണ്ടായില്ല. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇക്കഴിഞ്ഞ രണ്ടു തവണയും അദ്ദേഹത്തെ സ്വാധീനിച്ചത് കുട്ടിക്കവിതകളാണ്.

പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്‌നേഹയുടെ വരികള്‍ ഉദ്ധരിച്ചാണ് ഇക്കുറി  ധന മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. വിദ്യാരംഗം ശില്‍പശാലയില്‍ കവിതാവിഭാഗത്തില്‍ ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിയാണ് സ്‌നേഹ.കോവിഡ് പ്രതിസന്ധിയെ നമ്മള്‍ അതിജീവിക്കുമെന്നും ആനന്ദം നിറഞ്ഞതും പ്രതീക്ഷ നിര്‍ഭരവുമായ നല്ല  നാളെകള്‍ തുടങ്ങുന്നുവെന്നുമാണ് കവിതയുടെ കാതല്‍.

സ്‌നേഹയുടെ കവിത

‘നേരം പുലരുകയും
സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്‌ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും…’

2009 ബജറ്റ് അവതരണത്തില്‍ സാമ്പത്തിക മാന്ദ്യത്തെ വ്യക്തമാക്കുന്നതിനായി തകഴി ശിവശങ്കര പിള്ളയുടെ കയര്‍ എന്ന നോവലിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തി. 2010 ല്‍ സാമൂഹ്യ നീതിയും പാരിസ്ഥിതിക അവബോധവും ഉണര്‍ത്താനായി വൈലോപ്പിള്ളിയുടെ കവിത ചൊല്ലി ബജറ്റ് അവതരണം തുടങ്ങി. 2011 ല്‍ ഒഎന്‍വി പ്രത്യേകമായി എഴുതി നല്‍കിയ കവിത ശകലം ചൊല്ലിയതും ശ്രദ്ധേയമായി .2016 ല്‍ ഒഎന്‍വിയുടെ തന്നെ ദിനാന്ത്യം എന്ന അവസാന കാവ്യത്തിലെ അവസാന വരികള്‍ ചൊല്ലി. 2017ല്‍ എം.ടി വാസുദേവന്‍ നായരുടെ പ്രസംഗം ഉള്‍പ്പെടുത്തി.2018 ല്‍ ബാലാമണി അമ്മയുടെ നവകേരളം കവിത ചൊല്ലി ബജറ്റ് അവതരണം അവസാനിപ്പിച്ചു. 2019 ശബരിമല പ്രക്ഷോഭം കേരളം നേരിട്ട രണ്ടാം ദുരന്തമെന്ന് പ്രസ്താവിച്ചുകൊണ്ട് ആരംഭിച്ച പത്താം ബജറ്റ് അവതരണം മന്ത്രി കുമാരനാശാന്റെ ദുരവസ്ഥയിലെ വരികള്‍ ചൊല്ലി അവസാനിപ്പിച്ചു. 2020 ല്‍ ആനന്ദില്‍ തുടങ്ങി ബാലചന്ദ്രന്‍ ചുള്ളിക്കാട്,റഫീഖ് അഹമ്മദ്,ബെന്യാമിന്‍, പ്രഭാവര്‍മ,അന്‍വര്‍ അലി, വിഷ്ണു പ്രസാദ്,ഒ.പി. സുരേഷ്,പി.എന്‍. ഗോപീകൃഷ്ണന്‍, വിജില ചിറപ്പാട്, എസ്.ശാരദക്കുട്ടി, സച്ചിദാനന്ദന്‍,അശോകന്‍ മറയൂര്‍, എം.ആര്‍ രാധാമണി തുടങ്ങി രവീന്ദ്രനാഥ്‌ ടാഗോറിന്റെ ഗീതാഞ്ജലിയുടെ എന്‍.പി. ചന്ദ്രശേഖരന്റെ പരിഭാഷവരെ ബജറ്റില്‍ സ്ഥാനം പിടിച്ചു. അന്നും രണ്ടു കുട്ടിക്കവിതകള്‍ മന്ത്രി  ചൊല്ലിയിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.