Kerala

സ്ഥിതി ഗുരുതരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്, 5 മരണം

 

കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം ഉയരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നത്. 5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു.

മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ. ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്:

തിരുവനന്തപുരം– 222

കൊല്ലം–106

പത്തനംതിട്ട–27

ഇടുക്കി–63

കോട്ടയം–80

ആലപ്പുഴ–82

എറണാകുളം–100

തൃശൂര്‍–83

പാലക്കാട്–51

മലപ്പുറം–89

കോഴിക്കോട്–67

വയനാട്–10

കണ്ണൂര്‍–51

കാസർകോട്–47

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്:

തിരുവനന്തപുരം–60

കൊല്ലം–31

ഇടുക്കി-22

കോട്ടയം–25

ആലപ്പുഴ–39

എറണാകുളം–95

തൃശൂര്‍–21

പാലക്കാട്–45

മലപ്പുറം–30

കോഴിക്കോട്–16

വയനാട്–5

കണ്ണൂര്‍–7

കാസർകോട്–36

കഴിഞ്ഞ 24 മണിക്കൂറിൽ 22,433 സാംപിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ ഉള്ളത് 9458 പേർ. ഇതുവരെ ആകെ 3,28,940 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1,07,066 സാംപിളുകൾ ശേഖരിച്ചു. അതിൽ 1,02,687 സാംപിളുകൾ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് 428 ഹോട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച 222 പേരിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത 16 പേരും ഉണ്ട്. ജില്ലയിൽ കൂടുതൽ‌‍ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽനിന്നുള്ള ജീവനക്കാരെയും നിയോഗിക്കും. നഗരസഭാ കൗണ്‍സിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ‍് സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകേണ്ട സ്ഥിതി വന്നിട്ടുണ്ട്.

പൊതുവിൽ വേണ്ട കരുതലിനെ സൂചിപ്പിക്കുന്ന അനുഭവമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ചാല മാർക്കറ്റിലെ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാർക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തുകയാണ്. കൊല്ലം ജില്ലയിൽ 106 പേർക്കു സ്ഥിരീകരിച്ചതിൽ പുറത്തുനിന്ന് വന്നത് 2 പേർ മാത്രം. 94 പേർക്ക് സമ്പർക്കം മൂലം. ഉറവിടം അറിയാത്തത് 9 കേസുകൾ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.