കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന് 375 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണുള്ളത്. 75 ലക്ഷം മുതൽ ഒരു കോടിക്ക് മേൽ വരെയാകും നഷ്‌ടപരിഹാരത്തുക നിശ്‌ചയിക്കപ്പെടുക. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്‌തിരിക്കുന്നത്. എന്നാൽ നഷ്‌ടപരിഹാരം ലഭിക്കുന്നതിന് അൽപം കാലതാമസം ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോർട്ടിനും ഇൻഷുറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടിനും ശേഷമേ തുകയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കഴിയൂ എന്നതുകൊണ്ടാണിത്.
വിമാനയാത്രയ്‌ക്കിടെ ഉണ്ടാകുന്ന അപകടത്തിൽ യാത്രക്കാർക്ക് മരണം സംഭവിക്കുകയോ, പരിക്ക് ഏൽക്കുകയോ ചെയ്‌താൽ നഷ്‌ടപരിഹാരം ഉറപ്പാക്കുന്ന ബിൽ 2016ൽ പാർലമെന്റ് പാസാക്കിയിരുന്നു. ഇതുകൂടാതെ ബാഗേജുകൾ നഷ്‌ടപ്പെടുകയോ, വിമാനം വൈകുകയോ ചെയ്‌താൽ പോലും കൃത്യമായ നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതാണ് ഈ ബിൽ. മറ്റുള്ള അപകടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എസ് ഡി ആർ ( സ്പെഷ്യൽ ഡ്രോവിംഗ് റൈറ്റ്സ്) അടിസ്ഥാനത്തിലാണ് നഷ്‌ടപരിഹാരം നിശ്‌ചയിക്കുന്നത്. ഇതനുസരിച്ച് അപകടത്തിൽ മരണം സംഭവിച്ചു കഴിഞ്ഞാൽ ഒരു ലക്ഷം എസ് ഡി ആർ മുതൽ 1,13,100 എസ് ഡി ആർ എന്ന കണക്കിലാണ് തുക ലഭിക്കുക. നിലവിലെ വിനിമയ നിരക്കിൽ ഒരു എസ് ഡി ആർ എന്നുപറയുന്നത് 105 ഇന്ത്യൻ രൂപയ്‌ക്ക് തുല്യമാണ്.
ബിൽ അനുസരിച്ച്, വിമാനയാത്രക്കിടെ ബാഗേജുകൾ നഷ്‌ടപ്പെട്ടാൽ 4150 മുതൽ 4694 എസ് ഡി ആർ എന്ന കണക്കിലും, ബാഗേജുകൾക്ക് നാശനഷ്‌ടമോ അതല്ല എത്തുന്നതിന് കാലതാമസമോ നേരിട്ടാൽ 1000 മുതൽ 1131 എസ് ഡി ആർ എന്ന കണക്കിലുമാകും നഷ്‌ടപരിഹാരം ലഭിക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.