ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ച് ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി. രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാവ് നല്‍കിയ ഇ-മെയില്‍ സന്ദേശത്തിന് മറുപടിയായിട്ടാണ് മേനക ഗാന്ധിയുടെ പ്രതികരണം.
കരിപ്പൂര്‍ വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് മലപ്പുറത്തെ ജനങ്ങള്‍ നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം എല്ലാവരോടും ഇനിയും പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു മേനക ഗാന്ധി എംപിയുടെ ഇമെയില്‍ സന്ദേശം. വിമാനാപകടം നടന്ന സമയത്ത് കോവിഡ് സാഹചര്യം പോലും വകവെക്കാതെയായിരുന്നു പ്രദേശവാസികളുടെ രക്ഷാപ്രവര്‍ത്തനം.
മുമ്പ് പാലക്കാട് ജില്ലയില്‍ സ്‌ഫോടക വസ്തു കഴിച്ചു ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ കുറിച്ചുള്ള മേനക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂര്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയില്‍ അയച്ചിരുന്നു. മലപ്പുറം ചരിത്രമുള്ള സ്ഥലമാണെന്നും സംസ്ഥാന വനം വകുപ്പില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞെതെന്നുമായിരുന്നു അന്ന് മേനക ഗാന്ധി നല്‍കിയ മറുപടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.