ദുബായ്: തിളച്ച വെള്ളത്തില്‍ ചായപ്പെടിയിട്ട് ,കടുപ്പം അരിച്ചിറങ്ങുന്ന നേരം പാലും പഞ്ചസാരയും ചേര്‍ത്തൊരു ചായ…അതിലേക്കൊരല്‍പം സ്വര്‍ണം കൂടി ചേര്‍ത്ത് പത്തരമാറ്റ് തങ്കത്തിളക്കത്തില്‍ ഒരു ചായ കുടിച്ചാലോ? ആ ഗോള്‍ഡന്‍ ടീ കുടിക്കണമെങ്കില്‍ അങ്ങ് ദുബായില്‍ പോകണമെന്ന് മാത്രം
ദുബായ് കറാമയിലെ ഫുഡ് കാ മൂഡ് റസ്റ്ററന്‍ഡ് ഒരുക്കിയ 24 കാരറ്റ് സ്വര്‍ണത്തിന്റെ ജ്വാലയുള്ള ചായയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ദുബായിലെ പ്രശസ്തമായ കരക് ചായയില്‍ നിന്ന് മറ്റൊരു പതിപ്പ്. ‘കുങ്കുമകരക് ചായ’ (സഫ്റോണ്‍ കരക് ടീ) എന്നാണ് ഇതിനെ റസ്റ്ററന്‍ഡ് പരിചയപ്പെടുത്തുന്നത്. വില അല്‍പ്പം കൂടുതലാണെങ്കിലും അദ്ഭുതങ്ങളുടെ പറുദീസയില്‍ ആ ചായയും ഹിറ്റ് . അമ്പത്തിയൊന്ന് ദിര്‍ഹമാണ് സ്വര്‍ണ ചായയുടെ നിരക്ക്. അതായത് നാട്ടിലെ ആയിരം രൂപ.
ടീ ഷെഫായ സന്‍കാര്‍ ഉഛട് ആണ് പുതിയ വിഭവം മെനുവില്‍ അവതരിപ്പിച്ചത്. ദീപാവലിക്ക് മുമ്പ് ആഘോഷപൂര്‍വ്വമാണ് പുതിയ ഷെഫിന്റെ വരവ് റസ്റ്ററന്‍ഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിവസങ്ങളായി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണ കറാമയിലെ ഫുഡ് കാ മൂഡ്് റെസ്റ്റോറന്റും കുങ്കുമകരക് ചായയും.
ഇതേക്കുറിച്ച് റസ്റ്ററന്‍ഡ് ഉടമകളില്‍ ഒരാളായ ഭാര്‍വി ഭട്ടിന് പറയുന്നത്് ഇങ്ങനെ; ‘അടിസ്ഥാനപരമായി, ദുബായിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വര്‍ണമാണ് ഒരു പര്യായമായി വരാറുള്ളത്. സ്വര്‍ണ നഗരമാണ് ദുബായ്. സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാം ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അങ്ങനെയാണ് ഇതുണ്ടായത്. ഇത് നല്ല ആശയമാണ് എന്നുറപ്പുണ്ട്’
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.