Kerala

കണ്ണൂരില്‍ കള്ളവോട്ട്, അറസ്റ്റ്; നാദാപുരത്ത് സംഘര്‍ഷം

 

കണ്ണൂര്‍: പാണപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കള്ളവോട്ടിന് ശ്രമം. മുര്‍ഫിദ് ആണ് അറസ്റ്റില്‍. ഇയാളെ പരിയാരം പോലീസാണ് കസ്റ്റഡിയിലെടുത്തത്.നാദാപുരത്ത് കള്ളവോട്ടിന് ശ്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു. ലീഗ് പ്രവര്‍ത്തകനാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. പത്തൊമ്പതാം വാര്‍ഡിലെ രണ്ടാം ബൂത്തിലാണ് സംഭവം.

കള്ളവോട്ട് ശ്രമത്തില്‍ കണ്ണൂര്‍ ആലക്കാട് ലീഗ് പ്രവര്‍ത്തകന്‍ കെ മുഹമ്മദ് അറസ്റ്റിലായി. ചിറ്റാരിപ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനും പിടിയിലായി.

അതേസമയം,  നാദാപുരത്ത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. പൊലീസുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്തും തള‌ളുമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ റൂറല്‍ എസ്.പി സ്ഥലത്തേക്ക് പുറപ്പെട്ടു. കീയൂര്‍ 6,7 വാര്‍ഡുകളിലെ നാലാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്.

അതേസമയം പോളിംഗിനിടെ വിവിധ ജില്ലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. കോഴിക്കോട് കൊടുവള‌ളിയില്‍ എസ്.ഡി.പി.ഐ- എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നഗരസഭയിലെ 16,17,18 വാര്‍ഡുകളുടെ വോട്ടിംഗ് നടക്കുന്ന കരുവംപൊയില്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നില്‍ വച്ച്‌ സംഘര്‍ഷമുണ്ടായി. കോഴിക്കോട് നീലേശ്വരത്ത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

മലപ്പുറത്ത് പെരുമ്ബടപ്പ് കോടത്തൂരില്‍ എല്‍.ഡി.എഫ്,യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തില്‍ പരിക്കേ‌റ്റു. തുടര്‍ന്ന് പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.

കണ്ണൂര്‍ ജില്ലയില്‍ പരിയാരത്ത് ബൂത്ത് ഏജന്റായ നാസറിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് പരാതിപ്പെട്ടു. താനൂര്‍ നഗരസഭയിലെ 16ആം വാര്‍ഡിലും സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്‌മാന് സംഘര്‍ഷത്തിനിടെ പരിക്കേ‌റ്റു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി എന്ന പേരിലാണ് സംഘഷമുണ്ടായത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.