Kerala

മുഖ്യമന്ത്രി കണ്ണൂരില്‍; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്തി

 

സ്വന്തം മണ്ഡലത്തിലെ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി. കണ്ണൂരിലെത്തിയ പിണറായി വിജയന്‍ പാര്‍ട്ടിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ആരോപണങ്ങള്‍ സ്വന്തം ഓഫീസിന് നേര്‍ക്കായതിനാല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്കിടെയാണ് കണ്ണൂര്‍ സന്ദര്‍ശനം.

സ്വന്തം വീടിന് തൊട്ടടുത്ത് ഒരു മാസം മുന്‍പ് മുഖ്യമന്ത്രി തന്നെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ആദ്യ പരിപാടി. പിണറായി പഞ്ചായത്തിലെ സിപിഐഎമ്മിന്റെ വാര്‍ഡ് സെക്രട്ടറിമാരും ചുരുക്കം ചില നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി വിലയിരുത്തി. ചിട്ടയായ പ്രചാരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം നിയോചക മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തി.

മലബാര്‍ റിവര്‍ ക്രൂയിസം പദ്ധതിയുടെ ഭാഗമായി പാറപ്രത്ത് നിര്‍മ്മിക്കുന്ന ബോട്ട് ജെട്ടിയും സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ ധര്‍മ്മടം നിയോചക മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലെ യോഗങ്ങളിലും 10ന് കണ്ണൂര്‍ കോര്‍പ്പറേഷനിലെ സിപിഎം യോഗത്തിലും പിണറായി പങ്കെടുക്കും. ഒരാഴ്ചയിലേറെ കണ്ണൂരില്‍ തങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ മറ്റിടങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ക്കെത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കോവിഡ് മാനദണ്ഡം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇത്തവണ ഇറങ്ങാത്തത് എന്നാണ് നേതാക്കളുടെ വിശദീകരണം. പതിനാലിന് വോട്ട് ചെയ്ത ശേഷമെ മുഖ്യമന്ത്രി ഇനി തിരുവനന്തപുരത്തേക്ക് മടങ്ങൂ.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.