Breaking News

കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷനെ മാറ്റി

 

കണ്ണൂര്‍: ആരോപണവിധേയനായ കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഡോ. ഇ.ഡി. ജോസഫിനെ ചുമതലകളില്‍ നിന്ന് മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ എന്നീ ചുമതലകളില്‍ നിന്നും ഒഴിവാക്കി കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടു. പോക്‌സോ കേസിലെ ഇരയോട് മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.

കുടിയാന്മല പൊലീസ് പരിധിയിലെ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കാണ് ചെയര്‍മാനില്‍നിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്. അശ്ലീല ഭാഷയില്‍ സംസാരിച്ചതിന് തലശ്ശേരി പൊലീസാണ് കേസെടുത്തത്. മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ 164 വകുപ്പില്‍ മൊഴി നല്‍കുന്നതിനിടയിലാണ് ചെയര്‍മാനില്‍ നിന്നും കൗണ്‍സിലിങ്ങിനിടയില്‍ അപമര്യാദയായ പെരുമാറ്റം ഉണ്ടായ വിവരം പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തെപ്പറ്റി പെണ്‍കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ കുടിയാന്മല പൊലീസിനോട് മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടിയുടെ അടുത്തേക്ക് വനിതാപൊലീസിനെ പറഞ്ഞയക്കാനാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും കുടിയാന്മല പൊലീസ് മൊഴിയെടുത്തു. കൗണ്‍സിലിങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമിലായതിനാല്‍ കുടിയാന്മല പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ.ആര്‍ തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.