Web Desk
കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസ് സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗിയായ പൊലീസുകാരൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. വിദേശത്ത് നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഇദ്ദേഹത്തിന്. എന്നാൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമ്പർക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് സൂചന.
കളമശ്ശേരി പോലീസ് സ്‌റ്റേഷന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തു തന്നെ ആണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്ന പ്രദേശം കൂടിയാണ്. അതിനാല്‍ എന്ത് മുന്‍കരുതലും നടപടികളുമാണ് സ്വീകരിക്കേണ്ടതെന്നറിയാതെ ജനങ്ങള്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളേണ്ടത്.
ഈ കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സകല ജനങ്ങളേയും അറിയിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരണം. പ്രദേശം ഹോട്ട്സ്പോട്ടാക്കുമെന്നും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും മറ്റും ജനങ്ങള്‍ക്കിടയില്‍ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവശ്യ വസ്തുക്കള്‍ കൂടുതലായി സംഭരിക്കാനും ജനങ്ങള്‍ തിടുക്കത്തിലാണ്. അതുകൊണ്ടുതന്നെ പൊതു നിരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നതിനും വഴിവെച്ചേക്കും.
കളമശേരി പോലീസ് സ്റ്റേഷനില്‍ 59 പോലീസുകാരും എആര്‍ ക്യാമ്പില്‍നിന്നുള്ള 10 പേരുമാണുള്ളത്. പോലീസ് സ്റ്റേഷന്‍ ഏതാനും സമയത്തിനുള്ളില്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയിക്കുന്നത്. റൂറല്‍ ഡിഐജിയുടെ ആസ്ഥാനം, സിഐ ആസ്ഥാനം, പോലീസ് ക്വാര്‍ട്ടേഴ്സ്, എന്നിവിടങ്ങള്‍ അണുവിമുക്തമാക്കി കഴിഞ്ഞു
അതേസമയം, എറണാകുളം ജില്ലയിൽ ഇന്നലെ മാത്രം അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 102 ആണ്. കളമശ്ശേരി മെഡിക്കൽ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 97 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.
ഇന്നലെ 729 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11998 ആണ്. ഇതിൽ 10193 പേർ വീടുകളിലും, 539 പേർ കൊവിഡ് കെയർ സെന്‍റെറുകളിലും, 1266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.