കാലടി സര്‍വകലാശാല അധ്യാപക നിയമനത്തില്‍ രാഷ്ട്രീയ ശുപാര്‍ശ ഉണ്ടായിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ ധര്‍മ്മരാജ് അടാട്ട്. രാഷ്ട്രീയ ശുപാര്‍ശയുമായി ആരും സമീപിച്ചിട്ടില്ലെന്നും വി.സി പറഞ്ഞു. പാര്‍ട്ടി സഹയാത്രികകയ്ക്ക് ജോലി നല്‍കണം എന്നാവശ്യപ്പെട്ട് പറവൂര്‍ ഏരിയാസെക്രട്ടറി ജില്ലാക്കമ്മിറ്റിക്ക് നല്‍കിയ കത്ത് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിസിയുടെ മറുപടി.
കത്തുമായി വരുന്ന ഡോ.സംഗീത പാര്‍ട്ടിയുടെ സഹയാത്രികയാണ്. ഇവരെ കാലടി സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിയാവുന്നത്ര സഹായം ഇവര്‍ക്ക് ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പറവൂര്‍ ഏരിയാ സെക്രട്ടറി ജില്ലാകമ്മിറ്റിക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.
കത്തില്‍ പരാമര്‍ശിക്കുന്ന സംഗീതയ്ക്ക് ഇവിടെ നിയമനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇടപെടല്‍ ഉണ്ടായതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ക്കും നേതാക്കള്‍ അടക്കമുളളവരുടെ ബന്ധുക്കള്‍ക്കും നിയമനം ലഭിക്കുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ സാധൂകരിക്കുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.