Kerala

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: പോലീസ് കേസെടുത്തത് ഡിഡബ്ല്യൂസി റിപ്പോര്‍ട്ട് ലഭിച്ച ശേഷം

 

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ ബാലക്ഷേമ സമിതി മകന് നടത്തിയ കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് പുറത്ത്. അമ്മയക്ക് എതിരെ കുട്ടി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് കേസെടുത്തത് സിഡബ്ലൂസി കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെന്ന് വിവരം.

നവംബര്‍ 13 ന് ബാലക്ഷേമ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് നവംബര്‍ 30 നാണ് പോലീസിന് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 18 നായിരുന്നു പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. പോലീസില്‍ പരാതി നല്‍കിയതിന് ശേഷം സിഡബ്ല്യൂസിയില്‍ പത്ത് ദിവസം കൗണ്‍സിലിംഗ് നടന്നിരുന്നുവെന്നും അതിന് ശേഷമാണ് കേസെടുത്തതെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കൗണ്‍സിലിംഗ് സമഗ്രമായി നടത്താന്‍ കഴിഞ്ഞില്ല എന്നോ കൂടുതല്‍ കൗണ്‍സിലിംഗ് വേണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയതെന്നും ഇത് മൊഴിയായി കണക്കാക്കാന്‍ ആവില്ലെന്നും ബാലക്ഷേമ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.

കേസില്‍ ഐജിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയാണ് അന്വേഷണം നടത്തുക. കേസുമായി ബന്ധപ്പെട്ട ഫയലുകളും, കുട്ടിയുടെ രഹസ്യമൊഴിയും, മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമടക്കം ഐജി പരിശോധിക്കും. അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആവശ്യമെങ്കില്‍ ഇരയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ പോലീസിന് വീഴ്ച പറ്റിയോ എന്നടക്കമാണ് ഐജി പരിശോധിക്കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.