വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസ് എത്തുമെന്ന പ്രചാരണം ശക്തം. സോഷ്യല്‍മീഡിയയില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് കെ വി തോമസ് തയാറായിട്ടില്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കെ വി തോമസിന് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അര്‍ഹമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങിവയില്‍ ഏതെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
അരൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ സംഘടനാ ചുമതലയാണ് കെ വി തോമസിന് നല്‍കിയത്. തെരഞ്ഞെടുപ്പിന് ശേഷം കാര്യമായ സ്ഥാനങ്ങള്‍ ഇല്ലാതിരുന്ന അദ്ദേഹത്തെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കുമെന്ന് വീണ്ടും അഭ്യൂഹങ്ങള്‍ പരന്നു. പക്ഷേ പിന്നീട് ഒന്നുമുണ്ടായില്ല. ഇക്കാരണത്താലാണ് കെ വി തോമസ് ഇടതു സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.