Web Desk
തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റെ പരിധിയിലുള്ള ഗവൺമെന്‍റ് മണക്കാട് ഗേൾസ് എച്ച്.എസ്.എസ്, ഗവൺമെന്‍റ് എസ്.എം.വി.ബോയ്‌സ് എച്ച്.എസ്.എസ്, ഗവൺമെന്‍റ് തൈക്കാട് മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. എന്നീ പരീക്ഷാ സെന്ററുകളിൽ ഫെബ്രുവരി 2020 കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവർ വഴുതക്കാട് കോട്ടൺഹിൽ ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കന്‍റെറി സ്‌ക്കൂളിൽ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. സർട്ടിഫിക്കറ്റ് പരിശോധന ഇന്ന് മുതൽ അടുത്ത മാസം 17 വരെ നിശ്ചിത തീയതികളിലായി നടക്കും. രജിസ്റ്റർ നമ്പർ 521389 മുതൽ 809273 വരെയുളളവരുടെ സർട്ടിഫിക്കറ്റ് പരിശോധനയാണ് നടക്കുന്നത്.എസ്.എസ്.എൽ.സി മുതലുളള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പും ഹാജരാക്കണം. 90 മാർക്കിൽ കുറവുളള പരീക്ഷാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്കെത്തുന്നവർ സാമൂഹിക അകലം പാലിക്കണം. മാസ്‌കും ഗ്ലൗസും നിർബന്ധമായും ധരിക്കണം. മറ്റ് ജില്ലകളിലും ഇതേ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി പരിശോധന നടക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.