തിരുവനന്തപുരം: ബംഗാളില്‍ രൂപീകരിച്ച സിപിഎം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലും വ്യാപിക്കുന്നുവെന്ന് ബിജെപി സംസ്ഥന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദേശിയതലത്തില്‍ നിലനില്‍പ് നഷ്ടപ്പെട്ട സിപിഎമ്മും കോണ്‍ഗ്രസും പിടിച്ചുനില്‍ക്കാന്‍ ഏതറ്റംവരെയും പോകും എന്നതിന് ഉദാഹരണമാണ് സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളില്‍ രൂപീകരിച്ച പരസ്യ സഖ്യമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറയുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച മനസിലാക്കിയാണ് ഈ നീക്കമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മോഡല്‍ സംസ്ഥാന വ്യാപകമാക്കാനാണ് ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ സംഘടനകളെ മുസ്ലിംലീഗ് ഒപ്പം കൂട്ടുന്നതും ബിജെപി വിരോധത്തിന്റെ പേരിലാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
അതേസമയം ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ കോടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വേട്ട് ലക്ഷ്യമിട്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് ഇടത് സര്‍ക്കാരിന്റെ കാലത്താണെന്നും ചെന്നിത്തലയ്ക്ക് എല്ലാകാലത്തും രക്ഷകരായത് സിപിഎം സര്‍ക്കാരുകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ടി.പി വധക്കേസില്‍ സിപിഎമ്മിന്റെ ഉന്നതര്‍ രക്ഷപ്പെട്ടത് ചെന്നിത്തല ആഭ്യന്ത്രമന്ത്രി ആയിരുന്നതുകൊണ്ടാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ കോടിയേരി കണ്ണടച്ച് പാലുകുടിച്ചാല്‍ സത്യം ആരും അറിയില്ലെന്ന് ധരിക്കരുതെന്നും പരിഹസിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.