Web Desk
തിരുവനന്തപുരം: കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി നീട്ടിയപ്പോൾ സംസ്ഥാന സർക്കാർ ബസ് ഉടമകളെ സഹായിക്കാൻ പാവങ്ങളുടെ പണം പിടിച്ചുപറിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പണമുള്ളവർ സ്വന്തം വാഹനത്തിൽ പോകുമ്പോൾ പാവപ്പെട്ടവരും സാധാരണക്കാരുമാണ് ബസ് ഗതാഗതത്തെ ആശ്രയിക്കുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിച്ച തീരുമാനം മനുഷ്യത്വപരമല്ല. എസ്.ടി കൂട്ടിയിട്ടും ഒരക്ഷരം മിണ്ടാത്ത ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും ചൈനീസ് ആപ്പുകളെ പോലെ പ്രവർത്തനരഹിതമായോയെന്ന് അദ്ദേഹം പരിഹസിച്ചു. വൈദ്യുതിബിൽ,വെള്ളക്കരം വർദ്ധനകൾക്ക് പിന്നാലെ പ്രതിസന്ധിഘട്ടത്തിൽ ഒരിക്കൽ കൂടി പിണറായി ജനങ്ങളെ പിന്നിൽ നിന്നും കുത്തിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.