കോട്ടയം: കേന്ദ്ര ഏജന്‍സികളുടെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഞാന്‍ പറയുന്ന പോലെ അന്വേഷണം നടക്കണമെന്ന് മുഖ്യമന്ത്രി വിചാരിച്ചാല്‍ അത് നടക്കില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഭീഷണിയുമായി ഇറങ്ങുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
‘വിരട്ടലും ഭീഷണിയും കൊണ്ട് അന്വേഷണത്തിന് തടസം നിന്നാല്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കും. കരാറുകളും എം.ഒ.യുവുമെല്ലാം ഉണ്ടാക്കി പാര്‍ട്ടി ഓഫീസില്‍ വെക്കാനുള്ളതല്ല. കരാറുകളൊക്കെ സുതാര്യമാക്കണം. ദേശീയ അന്വേഷണ ഏജന്‍സികള്‍ സത്യത്തോടടുക്കുമ്പോള്‍ മുഖ്യമന്ത്രി പരിഭ്രാന്തനാകുന്നു. സമനിലതെറ്റി വലിയ ഹാലിളക്കത്തോടെ അന്വേഷണ ഏജന്‍സികള്‍ അതിരുവിടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആവശ്യമില്ലാത്ത സ്ഥലത്തേക്ക് വന്നാല്‍ അന്വേഷണ ഏജന്‍സികളെ നേരിടുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടിന് സംസ്ഥാന സര്‍ക്കാരുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞ മുഖ്യമന്ത്രിയുടെ എല്ലാവാദങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പ്രതിചേര്‍ത്തതോടെ പൊളിഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയെയല്ല അതിന്റെ പേരില്‍ നടന്ന അഴിമതിയെയാണ് ബി.ജെ.പി എതിര്‍ക്കുന്നത്.’-സുരേന്ദ്രന്‍ പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയും ശിവശങ്കരനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമാണ്. ഇവര്‍ ഇതിനായി വിദേശത്തേക്ക് പോയത് ഒരുമിച്ചാണ്. ലൈഫ് തട്ടിപ്പിന്റെ കമ്മീഷനായ കറന്‍സി നോട്ടുകള്‍ ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എല്ലാവരും സ്ഥിരീകരിച്ചു കഴിഞ്ഞു. ഇ.ഡിയും സി.ബി.ഐയുമല്ലാതെ ആരാണ് ഈ കേസ് ഏറ്റെടുക്കേണ്ടതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതുകൊണ്ടാണ് ഇ.ഡി അന്വേഷിക്കുന്നത്. ഒരു അഴിമതി കേസില്‍ അന്വേഷണം നടത്തുന്നത് ഫെഡറല്‍ ലംഘനമാവുന്നതെങ്ങനെയാണ്. കെ-ഫോണ്‍ ഇടപാട് നടന്നത് വിദേശത്താണ്. ഇതില്‍ കെ.എസ്.ഇ.ബിയുടെ വരുമാന നഷ്ടത്തെ കുറച്ചുകാണിച്ചിട്ടുണ്ട്. ഇത്രയും ഗുരുതരമായ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വേണ്ടായെന്ന പിണറായിയുടെ നിലപാട് അംഗീകരിക്കാനാവില്ല.
അന്വേഷണം തന്റെ കുടുംബത്തിലേക്ക് വരുന്നതുകൊണ്ടാണ് പിണറായി അസ്വസ്ഥനാകുന്നത്. മന്‍മോഹന്‍സിംഗ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണം. ജയരാജന്റെ കേസില്‍ സി.ബി.ഐ അന്വേഷിക്കാന്‍ വന്നപ്പോള്‍ നടത്തിയ പോലത്തെ അതിക്രമങ്ങള്‍ക്കാണ് സി.പി.എം മുതിരുന്നതെങ്കില്‍ ജനങ്ങള്‍ അത് അംഗീകരിച്ചു തരില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കസ്റ്റംസിലെ സി.പി.എം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തിയ ആളാണ് പിണറായി. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനെ ചട്ടംകെട്ടി കസ്റ്റംസിലേക്ക് ആരും വിളിച്ചില്ലെന്ന് പിണറായി വിജയന്‍ പറയിപ്പിച്ചു. എന്നിട്ട് അതും പറഞ്ഞ് കുറേനാള്‍ വാര്‍ത്താസമ്മേളനവും നടത്തി. പാലാരിവട്ടം അഴിമതി, കെ.ബാബുവിനെതിരായ കേസ്, മഞ്ചേശ്വരം എം.എല്‍.എക്കെതിരായ കേസ് തുടങ്ങി സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണങ്ങള്‍ എവിടെയെത്തി. എല്ലാ രാഷ്ട്രീയ കേസുകളും അട്ടിമറിച്ച ചരിത്രമുള്ള വിജിലന്‍സ് അന്വേഷിച്ചാല്‍ വിദേശബന്ധമുള്ള കേസുകള്‍ എങ്ങനെ തെളിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.