കാസര്‍ഗോഡ്: അടിക്കടിയുള്ള ഇന്ധനവില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പെട്രോള്‍ നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതില്‍ കുറച്ചു വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു വരികയാണ്. 17 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ കേന്ദ്ര നികുതി. അതില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചു കൊടുക്കുന്നു. 14ഉം 15ഉം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ സംസ്ഥാനങ്ങളുടെ നികുതി ഓഹരി വര്‍ധിപ്പിച്ചിരിക്കുന്നു. കേന്ദ്രത്തിന് എത്രയാണ് കിട്ടുന്നത് എന്ന് നിങ്ങള്‍ കൂട്ടിനോക്ക്. മനസ്സാക്ഷിയുണ്ടെങ്കില്‍ പിണറായി വിജയന്‍ പത്തു രൂപ നികുതി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സബ്സിഡി പാചകവാതകത്തിന്റെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളിലാണ് വര്‍ധനയുണ്ടായിട്ടുള്ളത്. അതിലെല്ലാം സംസ്ഥാനങ്ങള്‍ക്ക് നികുതി ഓഹരി കൊടുക്കുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.