തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയപരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കല്ലാമലയില്‍ യുഡിഎഫ് തോറ്റാല്‍ ഉത്തരവാദിത്തം കെ മുരളീധരന് ആയിരിക്കുമെന്ന, സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കിയ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായി കെ മുരളീധരന്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയല്ല. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഇത് ഒളിച്ചും പാത്തുമുള്ള സഖ്യമൊന്നുമല്ല. പ്രാദേശികമായിട്ടുള്ള നീക്കുപോക്കാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അവര്‍ സഹായിച്ചു. ഇത്തവണ പ്രാദേശിക തലത്തില്‍ പലയിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടുണ്ട്.
വടകരയിലും മികച്ച വിജയാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ വിജയം നേടാനാകാത്ത വടകരയില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എംപിയുമായുള്ള കൂട്ടുകെട്ടില്‍ വടകര മേഖലയിലെ മിക്ക പഞ്ചായത്തുകളും യുഡിഎഫ് തൂത്തുവാരും. കേരളത്തില്‍ ഉണ്ടാകുന്ന വിജയ പരാജയങ്ങളുടെ ഉത്തരവാദിത്തമെല്ലാം താനുള്‍പ്പെടുന്ന സംസ്ഥാന നേതൃത്വത്തിനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
പരാജയത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല, പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയമാണ്. ഇക്കാര്യത്തിലൊന്നും വിവാദത്തിന്റെ ആവശ്യമില്ല. ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.