പ്ലസ് ടു കോഴ കേസില്‍ കെ എം ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച്ച ഹാജരാകാന്‍ കെ എം ഷാജിക്ക് നോട്ടീസ് നല്‍കും. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014 ല്‍ എംഎല്‍എ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് അന്വേഷണം നടത്തുന്നത്. അതേസമയം, ഭൂമി കയ്യേറി വീട് നിര്‍മിച്ചതില്‍ വിശദീകരണം നല്‍കാന്‍ കെ എം ഷാജിയുടെ ഭാര്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസിന് മറുപടി ആയാണ് കൂടുതല്‍ സമയം ചോദിച്ചത്.
ഡിസംബര്‍ 17 ന് ഹാജരാകാനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കെ എം ഷാജിയുടെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചത്. ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ കോര്‍പറേഷന്‍ സര്‍വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തില്‍ വിശദീകണം നല്‍കണം. ആശയുടെ പേരിലാണ് ഭൂമി. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എം കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീര്‍ എംഎല്‍എക്ക് എതിരെയും പരാതി ഉയര്‍ന്നത്. കെ എം ഷാജി എംഎല്‍എയുടെ വിവാദ ഭൂമി ഇടപാടില്‍ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐ എന്‍ എല്‍ നേതാവ് അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്.
വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നെന്ന് പരാതിയില്‍ പറയുന്നു. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്നാണ് ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നത്
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.