Kerala

കെ.എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

മലപ്പുറം: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ പേരില്‍ മലപ്പുറം പ്രസ് ക്ലബ്ബ് നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങളിലെ ജനറല്‍ റിപോര്‍ട്ടിങ്ങിന് 25,000 രൂപ വീതവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്കുമായി സഹകരിച്ച് നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് 2019 ആഗസ്റ്റ് ഒന്നു മുതല്‍ 2020 ആഗസ്റ്റ് 31 വരെ കാലയളവില്‍ മലയാള മാധ്യമങ്ങളില്‍ സംസ്ഥാന തലത്തില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത റിപോര്‍ട്ട്/പരമ്പരകളാണ് പരിഗണിക്കുക.

പത്ര റിപോര്‍ട്ട്/പരമ്പരയുടെ ഒറിജിനലും മൂന്നു കോപ്പിയും അയക്കണം. ദൃശ്യമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തവയുടെ വീഡിയോ ക്ലിപ്പിങ്സ് ഡി.വി.ഡി ഫോര്‍മാറ്റിലാവണം. ഒരാള്‍ ഒരു എന്‍ട്രിയേ അയക്കാവൂ. ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം ഒക്ടോബര്‍ 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് സെക്രട്ടറി, മലപ്പുറം പ്രസ് ക്ലബ്, അപ്ഹില്‍, മലപ്പുറം-676505 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9961248275, 9447443822.

സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കെ 2019 ആഗസ്റ്റ് മൂന്നിനാണ് ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അടുത്തിടെ, കേസില്‍ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.