ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം. നിലവിലെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും കൃത്യമായി പാലിച്ചാല്‍ രോഗം ഫെബ്രുവരിയോടെ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
സെപ്റ്റംബറോടെ രോഗവ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നതായും വിദഗ്ധ സംഘം വ്യക്തമാക്കി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഹൈദരാബാദ് ഐഐടി പ്രൊഫസര്‍ വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയ സമയത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 10.17 ലക്ഷം ആയിരുന്നു. എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം കുറയുകയായിരുന്നു. വരും മാസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാലും കഴിഞ്ഞ മാസത്തിനേക്കാള്‍ കൂടില്ലെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. അടുത്ത ഫെബ്രുവരിയോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ആറ് ലക്ഷം ആയിരിക്കുമെന്നും സംഘം വ്യക്തമാക്കുന്നു.
അതേസമയം രോഗവ്യാപനം തടയുന്നതിനും മരണം നിയന്ത്രിക്കുന്നതിനും മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്താത്ത പക്ഷം ജൂണില്‍ 1.4 കോടി കോവിഡ് രോഗികളും 26 ലക്ഷം കോവിഡ് മരണവും രാജ്യത്ത് ഉണ്ടായേനെ എന്നും സംഘം അഭിപ്രായപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.