Web Desk
മുന്‍ രഞ്ജി താരം കെ. ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. മദ്യപിക്കുന്നതിന്‍റെ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അയല്‍ക്കാരന്‍റെ പങ്കും അന്വേഷിക്കുന്നുണ്ട്. ജയമോഹന്‍ തമ്പിയുടെ നാലു പവന്‍റെ മാല നഷ്ടമായെന്നും സിഐ പറഞ്ഞു.
മുന്‍ രഞ്ജി താരം കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമാണെന്നു തെളിയിക്കുന്ന കൂടുതല്‍ സൂചനകളും ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മകന്‍ അശ്വിന്‍, ജയമോഹന്‍ തമ്പിയെ ആശുപത്രിയിലെത്തിക്കാതെ മരണത്തിനു വഴിയൊരുക്കിയെന്നു വ്യക്തമായി. കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണു മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബശ്രീ പ്രവര്‍ത്തക വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് ജയമോഹന്‍ തമ്പിയെ അവസാനമായി കണ്ടത്. തിങ്കളാഴ്ച എത്തുമ്പോള്‍ ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാംനിലയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. ഇയാള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.