Kerala

തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ട്: സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് കെ.സി.ജോസഫ്

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയെന്ന് കെ.സി.ജോസഫ് എം.എല്‍.എ. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ പ്ലാന്‍ ഫണ്ടില്‍പ്പോലും 2478.89 കോടി രൂപയാണ് ധനമന്ത്രി ഐസക് വെട്ടികുറച്ചത്. 201718ല്‍ 287.76 കോടി, 2018-19-ല്‍ 554.16 കോടി, 2019-20ല്‍ 1636.99 കോടി എന്നിങ്ങനെയാണ് പ്ലാന്‍ ഫണ്ട് വെട്ടിക്കുറവ് വരുത്തിയതെന്ന് എംഎല്‍എ പറഞ്ഞു.

2018ലെയും 2019-ലെയും പ്രളയദുരിതാശ്വാസത്തിനും, 2020 ലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും വകമാറി ചെലവഴിച്ച പണം പോലും സര്‍ക്കാര്‍ നല്‍കിയില്ല. ഇക്കാര്യം മറച്ചുവെച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചുവെന്ന് ധനമന്ത്രി അവകാശവാദം ഉന്നയിക്കുന്നത്. കേന്ദ്ര ധനകാര്യ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവാര്‍ഡായി നല്‍കിയ 2412.84 കോടി പൂര്‍ണ്ണമായും പഞ്ചായത്തുകള്‍ക്ക് കൈമാറാതെ 379.75 കോടി സംസ്ഥാന ഖജനാവിലേക്ക് വകമാറ്റിയത് ഏതു സാഹചര്യത്തിലാണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് 6 മാസം പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ചെലവ് 34 ശതമാനവും, ബ്ലോക്കിന്റേത് 41 ശതമാനവും, ജില്ലാ പഞ്ചായത്തിന്റേത് 40 ശതമാനവും, നഗരസഭകളുടേത് 30 ശതമാനവും, കോര്‍പ്പറേഷന്റേത് 24 ശതമാനവും മാത്രമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മൊത്തം പരിഗണിച്ചാല്‍ പദ്ധതി ചിലവ് 34 ശതമാനം മാത്രമെയുള്ളൂ. ഇതില്‍ തന്നെ ഗണ്യമായ സംഖ്യയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ചെലവഴിച്ചതാണ്.

വികേന്ദ്രീകൃത ആസൂത്രണം നടപ്പിലായ ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇത്രയും അവഗണിച്ച ഒരു കാലം ഉണ്ടായിട്ടില്ലെന്ന് കെ.സി.ജോസഫ് കുറ്റപ്പെടുത്തി. ഈ കുറ്റബോധം കൊണ്ടാണ് ഗ്രാന്റ് അനുവദിച്ച കാര്യം കൊട്ടിഘോഷിക്കാന്‍ ധനമന്ത്രി ഡോ:തോമസ് ഐസക് തയ്യാറായിരിക്കുന്നതെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.