കെ.അരവിന്ദ്
തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സാ ന്നിധ്യം വര്‍ധിച്ചതോടെ ജോലി ചെയ്യുന്ന ഭര്‍ തൃമതികളുടെയും അമ്മമാരുടെയും എണ്ണം പെരുകി. വരുമാനം ഉണ്ടാക്കുന്ന സ്ത്രീകളുടെ പ്രാതിനിധ്യം കുടുംബങ്ങളില്‍ വര്‍ധിച്ചു. ഭര്‍ ത്താവിനൊപ്പം ചേര്‍ന്ന് ഭവനവായ്പയെടുക്കുകയും മാതാപിതാക്കളുടെയും കുട്ടികളുടെയും സാമ്പത്തിക സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന രീതിയില്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ റോള്‍ പാടേ മാറികഴിഞ്ഞു. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ഗണ്യമായ സംഭാവന ചെയ്യുമ്പോഴും നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സാമ്പത്തിക ആസൂത്രണത്തിന്റെ കാര്യത്തില്‍ വരുമാനമുണ്ടാക്കുന്ന സ്ത്രീകള്‍ ഇ പ്പോഴും പുരുഷന്‍മാര്‍ക്കു പിന്നില്‍ തന്നെയാണ്.
ഭര്‍ത്താവിനൊപ്പം ചേര്‍ ന്ന് ബാങ്ക് വായ്പയെടുക്കുകയും അതിന്റെ ഇഎംഐയുടെ ഒരു പങ്ക് അടക്കുകയും ചെയ്യുന്നുണ്ടാകാം, കുട്ടികളുടെ ട്യൂഷന്‍ ഫീസ് യഥാസമയം അടക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടാകാം, മാതാപിതാക്കളുടെ ആരോഗ്യ പരിശോധനകള്‍ക്കു വേണ്ട ഫണ്ട് സ്വരൂപിക്കുന്നുണ്ടാകാം. പക്ഷേ ഇത്തരം സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹി ക്കുമ്പോഴും തന്റെ ജീ വിത പങ്കാളിക്കുള്ള തു പോലുള്ള നിക്ഷേപ ആസൂത്രണമോ ഇന്‍ഷുറന്‍സോ ഇല്ലാത്തവരാണ് ജോലി ചെയ്യുന്ന പല സ്ത്രീകളും.
ലൈഫ് ഇന്‍ഷുറന്‍ സ് തന്നെ ഉദാഹരണം. വരുമാനമില്ലാത്തവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നതാണ് അടിസ്ഥാന ത ത്വം. അവരുടെ അപ്രതീക്ഷിത വിയോഗം മറ്റുള്ളവരുടെ സാമ്പത്തിക നിലയെ ബാധിക്കുന്നില്ലെന്നതാണ് കാരണം. അതിനാല്‍ വീട്ടമ്മമാര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമാണ്. അവ രെ ആശ്രയിച്ചിരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയും സാമ്പത്തിക നില തന്റെ അപ്രതീക്ഷിതമായ മരണം മൂലം അവതാളത്തിലാകാതിരിക്കാന്‍ ജോലി ചെയ്യുന്ന സ്ത്രീയും ലൈഫ് ഇന്‍ഷുറന്‍സ് എടുക്കേണ്ടതുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്ന സ്ത്രീ കളാകട്ടെ അത് തിരഞ്ഞെടുക്കുന്നത് പലപ്പോ ഴും തെറ്റായ രീതിയിലാണ്. പലരും നിക്ഷേ പം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ് പോളിസികളോ മണിബാക്ക് പോളിസികളോ ആണ് എടുക്കാറുള്ളത്. ഇത്തരം പോളിസികള്‍ ആകട്ടെ ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ അനുയോജ്യമല്ല. ജീവിത പരിരക്ഷക്കു വേണ്ടത് ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ അഥവാ പ്രൊട്ടക്ഷന്‍ പോളിസികള്‍ ആണ്. പോളിസി ഉടമക്ക് മരണം സംഭവിച്ചാല്‍ ഉയര്‍ന്ന സം അഷ്വേര്‍ഡ് തുക കിട്ടുന്നതിനുള്ള പോളിസികളാണ് ഇവ. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഭവനവായ്പ എടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ടേം പോളിസി വായ്പക്കുള്ള പരിരക്ഷ കൂടിയാകുന്നു.
സ്വന്തം നിലയില്‍ നിക്ഷേപം നടത്തുന്നതിനും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റിട്ടയര്‍മെന്റിനു ശേഷമുള്ള വരുമാനത്തിനായി നടത്തുന്ന നിക്ഷേപത്തിന് പുറമെ തന്നെ ആശ്രയിച്ചിരിക്കുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയും നിക്ഷേപമുണ്ടാകണം. മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള നിക്ഷേപത്തില്‍ റിസ്‌ക് കുറക്കണമെന്നതിനാല്‍ സ്ഥിരനിക്ഷേപ മാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാമെങ്കില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള നിക്ഷേപത്തില്‍ റിസ്‌ക് കൂടുതലാണെങ്കിലും ഓഹരി ബന്ധിത നിക്ഷേപത്തിനാകണം പ്രാ ധാന്യം. 35-40 വയസുള്ള ഒരു സ്ത്രീ റിട്ടയര്‍ മെന്റിനു ശേഷമുള്ള വരുമാനത്തിനായി നടത്തുന്ന നിക്ഷേപത്തില്‍ 60-65 ശതമാനം ഓ ഹരി ബന്ധിത ഉല്‍പ്പന്നങ്ങളാകണം ഉള്‍പ്പെടുത്തേണ്ടത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.