തിരുവനന്തപുരം: തൊഴിലാളികളെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്ന വാമനന്‍ ആകരുതെന്ന് മുഖ്യമന്ത്രിയോട് സംവിധായകനും നടനുമാ ജോയ് മാത്യു. അധികാരത്തില്‍ കയറിയപ്പോള്‍ ‘ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട്’ എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ, പക്ഷെ ഫയലിന്റെ പുറകില്‍ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളീയനും ഇപ്പോള്‍ മനസിലാക്കിക്കൊണ്ടിരിക്കയാണ്. അതിനാല്‍ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും എന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പറയുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിലയിരുത്തിക്കൊണ്ട് ജോയ്മാത്യുവിന്റെ കുറിപ്പ്
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും
സ്വര്‍ണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളില്‍ കണ്ണ് മഞ്ഞളിച്ചു നില്‍ക്കുകയാണ് മലയാളി. ഇത്രയും പറയാന്‍ കാര്യം, ഇന്നലെ രാത്രി എന്റെ കാഴ്ചയില്‍ തടഞ്ഞ ദുഖകരമായ ഒരു വീഡിയോ ആണെന്നും ഇടത് അനുഭാവിയായ ജോയി മാത്യു പറയുന്നു. കേരളത്തിലെന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആര്‍ക്കിടെക്ടാണ് ശങ്കര്‍. ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണ പദ്ധതികളുടെ അമരക്കാരന്‍. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന, പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കിയ ആള്‍. മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവര്‍ക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.കൂടാതെ ഗവര്‍മെന്റിന്റെ തന്നെ വിവിധ കെട്ടിടങ്ങള്‍ ഏറ്റവും ചെലവ് കുറച്ചും കാലാവസ്ഥായോജ്യമായ രീതിയിലും,പരിസ്ഥിതി കിണങ്ങുന്ന രീതിയിലും നിര്‍മ്മിച്ച് നല്‍കി ലോകശ്രദ്ധ നേടിയ, ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അതിദയനീയമാണ് എന്ന് നമ്മള്‍ അറിയണം.
ഭരണം എന്നാല്‍ പൊലീസിനെ വിട്ട് പേടിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു, തൊഴിലാളികള്‍ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു. യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് കാരാര്‍ നേടിക്കൊടുത്ത് കോടികള്‍ കമ്മീഷന്‍ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതതിനാലാവാം ശങ്കര്‍ എന്ന പ്രതിഭാശാലി പണിമുഴുമിപ്പിച്ച ഗവര്‍മെന്റ് കെട്ടിടങ്ങളുടെ പണിക്കൂലിയായ കോടിക്കണക്കിനു രൂപ കുടിശിഖയാക്കിയത്. ശങ്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നുകൂടി അറിയുക. കോവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യര്‍ക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ട സാര്‍?
അല്ലാതെ അദ്ദേഹത്തെയും ആ സ്ഥാപനത്തിലെ തൊഴിലാളികളെയും പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്ന വാമനന്‍ ആകരുത് താങ്കള്‍ എന്നുകൂടി അപേക്ഷിക്കട്ടെ. അധികാരത്തില്‍ കയറിയപ്പോള്‍ ‘ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട്’ എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ, പക്ഷെ ഫയലിന്റെ പുറകില്‍ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളീയനും ഇപ്പോള്‍ മനസിലാക്കിക്കൊണ്ടിരിക്കയാണ്. അതിനാല്‍ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട, ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.