തിരുവനന്തപുരം: തടവുകാരെ ക്വാറന്റയിനിൽ പാർപ്പിക്കാൻ സൗകര്യമില്ലാത്ത ജയിലുകളിൽ ഇതര സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പരോൾ അനുവദിക്കാനും നീട്ടി നൽകാനും സ്ഥിതിഗതികൾ വിലയിരുത്തി കാലതാമസം കൂടാതെ ഉചിതമായ ഉത്തരവുകൾ പാസാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയിൽ ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി. കോവിഡ് വൈറസ് ജയിലുകളിൽ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തടവുകാർ ഉന്നയിക്കുന്ന ആശങ്ക കമ്മീഷൻ ഗൗരവമായെടുക്കുന്നതായി ഉത്തരവിൽ പറഞ്ഞു.
ജയിൽ അന്തേവാസികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ആകെ പാർപ്പിക്കേണ്ട അന്തേവാസികളെക്കാൾ വളരെ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വിലയിരുത്തി. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടു. തടവുകാരുമായി സമ്പർക്കം പുലർത്തുന്ന ജയിൽ ജീവനക്കാരുടെ സുരക്ഷക്ക് അതീവ പ്രാധാന്യമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
ജയിലുകളിൽ രോഗ വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ, നെട്ടുകാൽത്തേരി തുറന്ന ജയിൽ എന്നിവിടങ്ങളിലെ ചില അന്തേവാസികൾ നൽകിയ പരാതിയിലാണ് നടപടി. ജയിൽ വിഭാഗം ഡയറക്ടർ ജനറലിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 60 ദിവസത്തെ പ്രത്യേക സാധാരണ അവധി അനുവദിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. കേരള ഹൈക്കോടതി പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് റിമാന്റ് ചെയ്യപ്പെട്ടവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ക്വാറന്റയിൻ സൗകര്യം ജയിലുകളിൽ പരിമിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലുകളിൽ വൈറസ് വ്യാപിക്കാതിരിക്കാൻ എല്ലാ മുൻകരുതലും എടുത്തിട്ടുള്ളതായി ജയിൽ മേധാവി അറിയിച്ചു.
നിലവിൽ ജയിലുകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കുന്നതായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് ആദ്യമായി ഒരു തടവുകാരൻ ജയിലിൽ മരിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 17 വരെ 470 പേർക്ക് രോഗം സ്ഥിതീകരിച്ചു. ഈ സാഹചര്യത്തിൽ ആശങ്ക ഗൗരവമായി കാണണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.