Web Desk
കോട്ടയം: യുഡിഎഫ് തള്ളി പറഞ്ഞത് കെ.എം മാണിയെയെന്ന് ജോസ് കെ മാണി. മുന്നണി കെട്ടിപ്പടുത്ത് സംരക്ഷിച്ച മാണിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി വ്യക്തമാക്കി. ഇത് രാഷ്ട്രീയപ്രശ്‌നമല്ല, നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ പാലിക്കണമെന്ന് പറയുന്നു. കാലുമാറ്റക്കാരന് പാരിതോഷികമായി പദവി നല്‍കണമെന്ന വാദം അനീതിയാണെന്നും ജോസ് കെ മാണി പറഞ്ഞു. യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജിവെക്കില്ലെന്ന് തീരുമാനമെടുത്തത്. ഇതാണ് അളവുകോലെങ്കില്‍ പി.ജെ ജോസഫിനെ ആയിരം തവണ പുറത്താക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് നേതൃത്വം പ്രശ്‌നപരിഹാരത്തിന് ഒരുതവണ പോലും ചര്‍ച്ച നടത്തിയില്ല. യുഡിഎഫ് തീരുമാനത്തിന് പിന്നില്‍ ബോധപൂര്‍ണ രാഷ്ട്രീയ അജന്‍ഡ. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.
നാളെ ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ജോസ് പക്ഷത്തിന്റെ സ്റ്റിയറിങ് കമ്മിറ്റി ചേരും. കേരള കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമെന്ന് ജോസ് കെ മാണി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.