ജോസ് കെ. മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയി സി.പി.ഐ. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. പാർട്ടി നിലപാട് മുന്നണി നേതൃത്വത്തെ സി.പി.ഐ അറിയിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് അവസാനിക്കും.
ജോസ് കെ. മാണിയെ ഇടത് മുന്നണിയുടെ ഭാഗമാക്കേണ്ടെന്ന മുൻ നിലപാടിൽ നിന്ന് സി.പി.ഐ പിന്നോട്ട് പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ജോസ് കെ. മാണിയുമായി പ്രാദേശികതലത്തിൽ സഹകരണം ആകാമെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു.
എന്നാൽ ഈ ഘട്ടത്തിൽ അവരുമായി മുന്നണി എന്ന നിലയിൽ ചർച്ചയോ വേദി പങ്കിടലോ പാടില്ല. അങ്ങനെ വേണമെങ്കിൽ അതിനുമുമ്പ് യുഡിഎഫ് രാഷ്ട്രീയത്തെ പൂർണമായും ജോസ് കെ. മാണി തള്ളി പറയണമെന്നാണ് സി പി ഐ നിലപാട്.
എന്തുകൊണ്ട് യു.ഡി.എഫ് വിട്ടു എന്ന കാര്യവും അവർ വ്യക്തമാക്കണം. മാത്രമല്ല ബി.ജെ.പി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്നും അവർ നിലപാട് പ്രഖ്യാപിക്കണം. എങ്കിൽ മാത്രമേ ജോസ് കെ മാണിയുമായി മുന്നണി ബന്ധം പാടുള്ളൂ എന്നാണ് സി.പി.ഐയുടെ അഭിപ്രായം. ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായി. 29 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ നിലപാട് അറിയിക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.