തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (C.M.E.D .P ) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
നോർക്കയുടെ എൻ .ഡി .പ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ ഇതു പ്രകാരം വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡി യും (പരമാവധി 3 ലക്ഷം രൂപ വരെ )കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ 4 വർഷം 3 % പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ . ഇതിൽ 3 ശതമാനം വീതം നോർക്ക, കെ.എഫ് .സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവിന് 4 ശതമാനം പലിശ അടച്ചാൽ മതിയാകും. സർവീസ് സെക്ടറുകളിൽ ഉൾപെട്ട വർക്ക്ഷോപ് , സർവീസ് സെൻറ്റർ , ബ്യൂട്ടി പാർലർ , റെസ്റ്റോറെൻറ്സ് / ഹോട്ടൽ , ഹോം സ്റ്റേ /ലോഡ്ജിഗ് ,ക്ലിനിക് /ഡെന്റൽ ക്ലിനിക് ,ജിം ,സ്പോർട്സ് ടർഫ്, ലാൻട്രീ സർവീസ് എന്നിവയും ഐ ടി /ഐ ടി ഇ എസും, നിർമാണ വിഭാഗത്തിൽ ഉൾപ്പെട്ട ഫുഡ് പ്രോസസ്സിംഗ് / ബേക്കറി ഉൽപ്പന്നങ്ങൾ , ഫ്ലോർ മിൽസ് /ബഫേർസ് ,ഓയിൽ മിൽസ് , കറി പൗഡർ /സ്പൈസസ് , ചപ്പാത്തി നിർമാണം വസ്ത്ര നിർമ്മാണം എന്നീ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷ www.norkaroots .org ൽ സമർപ്പിക്കാം.
വിശദവിവരം ടോൾഫ്രീ നമ്പറുകളായ (1800 -425 -3939 (ഇന്ത്യൽ നിന്നും ), 00 91 88 02 012345 (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം ), 18 00 -425 -8590 (കെ.എ ഫ് .സി) ലഭിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.