World

ആരോഗ്യനില മോശമായി; കോവിഡ് പരീക്ഷണം നിര്‍ത്തിവെച്ച് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

 

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ പരീക്ഷണം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍ത്തിവെച്ചു. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് അവസാന ഘട്ടത്തിലെത്തിയ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

‘പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട എന്‍സെംബിള്‍ പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കോവിഡ് വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു,’ കമ്പനി പ്രസ്താവനയില്‍ പറയുന്നു.

ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജോണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി 60000 ആരോഗ്യ പ്രവര്‍ത്തകരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ചിരിക്കുകയായിരുന്നു.

അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരത്തെ അറിയിച്ചിരുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ വൈകുന്നത് ആരോഗ്യ മേഖലയില്‍ കടുത്ത നിരാശ ഉണ്ടാക്കുന്നുണ്ട്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.