ജനുവരി 1 മുതല്‍ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്സ് കോളുകളും സൗജന്യമാക്കി ജിയോ.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ചാണ് നിരക്ക് ജിയോ പിന്‍വലിക്കുന്നത്. ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ജിയോ ഈടാക്കി തുടങ്ങിയത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം.
2019 സെപ്റ്റംബറില്‍, ബില്‍ ആന്‍ഡ് കീപ്പ് ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020 ജനുവരി 1ന് ട്രായ് നീട്ടിയിരുന്നു. ഇതോടെ ജിയോയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഓഫ്-നെറ്റ് വോയ്സ് കോളുകള്‍ ഈടാക്കേണ്ടി വന്നു. ട്രായ് ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതുവരെ തങ്ങള്‍ ചാര്‍ജ് ഈടാക്കുമെന്നും പിന്നീട് ഫ്രീ ആണെന്നും ജിയോ അറിയിച്ചിരുന്നു. ഇപ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ജിയോ.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.