ജ്വല്ലറി തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. പയ്യന്നൂർ, ചന്തേര, കാസർകോട് സ്റ്റേഷനുകളിലായി ഇതുവരെ 53 കേസും ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ടും കേസുമാണുള്ളത്. നിയമനടപടി ആരംഭിച്ചതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.
അതേസമയം ജ്വല്ലറിത്തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകി തലയൂരാനുള്ള മുസ്ലിംലീഗിന്റെ ശ്രമത്തിന് നിയമതടസ്സം നേരിടുന്നുണ്ട്. കമ്പനിയുടെയും ഖമറുദ്ദീന്റെയും മറ്റ് ഡയറക്ടർമാരുടെയും സ്വത്ത് വിറ്റ് ബാധ്യത തീർക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾ പറയുന്നത്. ഖമറുദ്ദീൻ തട്ടിപ്പിനായി തട്ടിക്കൂട്ടിയ അഞ്ച് കമ്പനികളും രജിസ്റ്റർ ചെയ്തതിനാൽ ആസ്തി വിൽപ്പന എളുപ്പമല്ലെന്ന് നിയമവിദഗ്ധർ പറഞ്ഞു.
കമ്പനി നിയമപ്രകാരം സ്ഥാപനം സാമ്പത്തികമായി തകർന്നാൽ അക്കാര്യം നാഷണൽ കമ്പനി ട്രിബ്യൂണൽ പരിശോധിച്ചാണ് ലിക്വിഡേറ്റ് ചെയ്യാൻ അനുമതി നൽകുക. കമ്പനിയുടെ ആസ്തിയും ബാധ്യതയും കണക്കാക്കും. ഡയറക്ടർമാരുടെ വ്യക്തിപരമായ സമ്പാദ്യവും അതിൽ ഉൾപ്പെടുത്തും. കഴിഞ്ഞ ആറ് വർഷത്തിനിടെ വാങ്ങിയ ഭൂമിയും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം അതിൽ ഉൾപ്പെടും. കമ്പനികൾ തകർന്നുവെന്ന് ജ്വല്ലറി ഡയറക്ടർമാർ സമ്മതിച്ച സാഹചര്യത്തിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് നിയമ നടപടികളിലേക്ക് തിരിയുമെന്നാണറിയുന്നത്. അഞ്ച് കമ്പനികളുടെ ചെയർമാനായ ഖമറുദ്ദീന്റെയും മാനേജിങ് ഡയറക്ടറായ ടി കെ പൂക്കോയ തങ്ങളുടെയും പേരിൽ അവശേഷിക്കുന്ന സ്വത്തുക്കൾ മുഴുവൻ കമ്പനി നിയമത്തിന്റെ പരിധിയിൽ വരും.
ലീഗ് നിശ്ചയിച്ച മധ്യസ്ഥൻ മാഹിൻ ഹാജി കഴിഞ്ഞ ദിവസം കണക്കാക്കിയ ആസ്തികളിൽ പലതും നിക്ഷേപകരിൽ ചിലർ നൽകിയ സിവിൽ കേസിൽ ഏറ്റെടുത്തതാണ്. ഇവ വിൽക്കാനാകില്ല. മധ്യസ്ഥതയുടെ പേരിൽ പരാതിക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരാതി നൽകിയവർക്കനുകൂലമായി കോടതി വിധി വന്നാൽ ചുരുക്കം പേർക്ക് മാത്രം നഷ്ടപരിഹാരം നൽകി ബാക്കിയുള്ളവരെ കൈയൊഴിയാനുള്ള കുടിലബുദ്ധിയും ഇതിന് പിന്നിലുണ്ട്.
സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് റിപ്പോർട്ട് കോടതികളിൽ സമർപ്പിച്ചതോടെ മധ്യസ്ഥശ്രമത്തിലൂടെ പ്രശ്നപരിഹാരവും എളുപ്പമല്ല
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.