Gulf

ജിദ്ദയില്‍ നിയന്ത്രണം വിട്ട ട്രക്ക് പള്ളിയിലേക്ക് പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പള്ളിയുടെ കേടുപാടുകള്‍ ഉടനെ പരിഹരിച്ച് പ്രാര്‍ത്ഥനായോഗ്യമാക്കുമെന്നും
ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള അല്‍ ഷെയ്ഖ് അറിയിച്ചു.

ജിദ്ദ നിയന്ത്രണം വിട്ട ട്രക്ക് പള്ളിയിലേക്ക് പാഞ്ഞുകയറി ജിദ്ദയില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. ജിദ്ദ അല്‍ അമ്മാര്‍ പള്ളിയുടെ ഭിത്തി തകര്‍ത്ത ട്രക്ക് ഉള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കു നേര്‍ക്ക് ഇടിച്ചു കയറുകയായിരുന്നു.

ഭിത്തി ഇടിച്ചു തെറിപ്പിച്ചെത്തിയ ട്രക്ക് കണ്ട് പലരും ഭയന്നു ഓടിമാറി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. റെഡ് ക്രസന്റ് ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും പോലീസ് സേനയും ഉടന്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തി.

കാറ്ററിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്ക് അപകട സമയത്ത് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അപകടത്തില്‍ പള്ളിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചു, പള്ളിയുടെ നാശനഷ്ടങ്ങള്‍ മതകാര്യ വകുപ്പ് വിലയിരുത്തി. ഉടന്‍ തന്നെ കേടുപാടുകള്‍ പരിഹരിച്ച് പ്രാര്‍ത്ഥനയ്ക്ക് സജ്ജമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.