കോഴിക്കോട്: സീറ്റ് ചര്‍ച്ചയില്‍ എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് ജനതാദള്‍ എസ്. കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സ്വന്തം നിലയ്ക്ക് ജനതാദള്‍ എസ് ജില്ലാ നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രയാസകാലത്ത് ഇടതുമുന്നണിക്കൊപ്പം നിന്നിട്ടും സീറ്റ് വിഭജനത്തില്‍ അവഗണിച്ചെന്നാണ് ജനതാദള്‍ എസിന്റെ പരാതി.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവഷനിലേക്കും കോഴിക്കോട് കോര്‍പ്പറേഷനിലെ ആറ് വാര്‍ഡുകളിലേക്കുമാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പതിനൊന്നിടത്ത് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ജെഡിഎസ് ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ പറഞ്ഞു.
എല്‍ജെഡി എല്‍ഡിഎഫിന്റെ ഭാഗമായതോടെ ജില്ലയില്‍ ജെഡിഎസിനെ ഏതാണ്ട് പൂര്‍ണമായും തഴയപ്പെട്ട അവസ്ഥയാണ്. സി.കെ നാണു എംഎല്‍എയുടെ പൂര്‍ണ പിന്തുണയോടെ ജില്ലാ നേതൃത്വം കോഴിക്കോട് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫുമായി ചര്‍ച്ച തുടരുമെന്നും പരിഗണന കിട്ടിയില്ലെങ്കില്‍ ഈ സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുക തന്നെ ചെയ്യുമെന്നും ജെഡിഎസ് ജില്ലാ അധ്യക്ഷന്‍ പറയുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.