Kerala

20 രൂപയ്ക്ക് ഉച്ചയൂണ്‍: 749 ജനകീയ ഹോട്ടലുകള്‍ നിലവില്‍ വന്നു

 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭ്യമാക്കുന്ന 749 ‘ജനകീയ ഹോട്ടലുകള്‍’ നിലവില്‍ വന്നു. ഇതില്‍ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതുമാണ്. ഓരോ ദിവസവും ശരാശരി 60,000 ഊണുകള്‍വരെ ജനകീയ ഹോട്ടലുകള്‍ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ഇതിലൂടെ 3278 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കാന്‍ സാധിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളില്‍ നിന്നും നല്‍കുന്ന ഓരോ ഊണിനും 10 രൂപ സബ്‌സിഡി കുടുംബശ്രീ മുഖാന്തരം നല്‍കുന്നു. ഇത് കൂടാതെ ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ റീവോള്‍വിങ് ഫണ്ട് ആയും കുടുംബശ്രീ നല്‍കുന്നു. ജനകീയ ഹോട്ടല്‍ നടത്തിപ്പിനാവശ്യമായ സ്ഥലം/വാടക, വൈദ്യുതി, ജലം എന്നിവ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം സൗജന്യമായി ലഭിക്കുന്നു. നഗരസഭാതലത്തില്‍ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 30000 രൂപ നഗരസഭ മുഖാന്തരവും, ഗ്രാമ തലത്തില്‍ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 20,000 രൂപ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും, കൂടാതെ 10,000 രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നും വര്‍ക്കിംഗ് ഗ്രാന്റായി ലഭിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.