Kerala

സംസ്ഥാനത്തെ ഐടിഐകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

 

വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്തെ ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ 25 ട്രേഡുകളിലായി 250 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 1754 ട്രെയിനികള്‍ ചാക്ക ഐടിഐയിലുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഐടിഐ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 5,23,58,914 രൂപയുടെ പ്രവൃത്തികളാണ് നടക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുള്ള പ്രവത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുവിദ്യാഭ്യാസരംഗത്തും സാങ്കേതികപരിശീലനമേഖലയിലും വ്യാവസായിക പരിശീലനത്തിലും നിര്‍ണായകമായ മാറ്റങ്ങളാണുണ്ടായത്. 97 സര്‍ക്കാര്‍ ഐടിഐകളിലുടെ 77 ട്രേഡുകളിലാണ് നിലവില്‍ പരിശീലനം നല്‍കുന്നത്. നൈപുണ്യശേഷി വികസനത്തിന് ഊന്നല്‍ നല്‍കി പരിശീലനപദ്ധതി മെച്ചപ്പെടുത്തുകയും പുതിയ ട്രേഡുകള്‍ ആരംഭിക്കുകയും ചെയ്തു. ആധുനികനിലവാരത്തിലുള്ള 17 പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിച്ചു. അഞ്ച് ഐടിഐകള്‍ കൂടി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പന്ത്രണ്ട് ഐടിഐകളാണ് ആദ്യഘട്ടത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ചാക്ക, കോഴിക്കോട് ഐടിഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും ധനുവച്ചപുരം, മലമ്പുഴ, കൊയിലാണ്ടി, കൊല്ലം ചന്ദനത്തോപ്പ്, ചെങ്ങന്നൂര്‍, ഏറ്റുമാന്നൂര്‍, കട്ടപ്പന, ചാലക്കുടി, കണ്ണൂര്‍, കയ്യൂര്‍ എന്നീ പത്ത് ഐടിഐകള്‍ കിഫ്ബി ധനസഹായത്തോടെയും അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 97 സര്‍ക്കാര്‍ ഐടിഐകളും ഈ നിലവാരത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഐടിഐകളും വ്യവസായസ്ഥാപനങ്ങളുമായി ബന്ധമുണ്ടാക്കി പ്ലേസ്‌മെന്റ് സെല്ലുകളും സംരംഭകത്വവികസന ക്ലബ്ബുകളും സജീവമാക്കുക വഴി വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെ തൊഴില്‍സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ജോബ്‌ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. ഓണ്‍ ദ ജോബ് ട്രെയിനിംഗിനായി വിവിധ വ്യവസായശാലകളുമായി ചാക്ക ഐടിഐ ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഐടിഐയിലെ എല്ലാ ട്രെയിനികള്‍ക്കും പോഷാകാഹാര പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഐടിഐ ട്രെയിനികളുടെ സാങ്കേതികപരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാക്കുന്നതിന് നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക വികസനത്തിലും ഐടിഐ ട്രെയിനികള്‍ പങ്കാളികളാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ശാസ്ത്രസാങ്കേതിക മേഖലകളിലെ പരിവര്‍ത്തനങ്ങള്‍ക്കനുസൃതമായി ആഗോള തൊഴില്‍വിപണിയിലെ ആവശ്യങ്ങളും മാറുകയാണ്. ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ നൈപുണ്യശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴില്‍നൈപുണ്യപരിശീലനസ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക വിധത്തില്‍ ഐടിഐകളിലെ അടിസ്ഥാനസൗകര്യങ്ങളും പരിശീലനനിലവാരവും ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. മേയര്‍ കെ.ശ്രീകുമാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാഫലകം അനാച്ഛാദനം ചെയ്തു. എംപ്ലോയ്‌മെന്റ്-വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഐഎഎസ്, അഡീ,ണല്‍ ഡയറക്ടര്‍ (ട്രെയിനിംഗ്) ബി.ജസ്റ്റിന്‍ രാജ്, ചാക്ക ഐടിഐ പ്രിന്‍സിപ്പാള്‍ എ.ഷമ്മിബേക്കര്‍, വ്യാവസായിക പരിശീലന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.