ഇറ്റലിയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഗവേഷകരുടെ നിഗമനം അനുസരിച്ച് എ.ഡി 79ല്‍ ജീവിച്ചിരുന്ന ധനികനും അയാളുടെ അടിമയുമാണ് മണ്ണിനടിയില്‍ കാണപ്പെട്ടത്. തലയോട്ടികളും പല്ലുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് 18നും 25നും ഇടയില്‍ പ്രായമുണ്ടെന്നാണ് വിവരം. മറ്റൊരു മൃതദേഹത്തിന് നാല്‍പ്പതിനടുത്താണ് പ്രായം. പോപെയിലെ വെസൂവിയസ് എന്ന അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ച രണ്ടുപേരാണെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.
പോംപെ അതിര്‍ത്തി പ്രദേശം കുഴിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. ക്രിപ്റ്റോപോര്‍ട്ടിക്കോ എന്ന ഭൂഗര്‍ഭ ഇടനാഴിക്ക് സമീപമാണ് ഇവരെ കണ്ടെടുത്തത്. ഭൂകമ്പത്തെ തുടര്‍ന്ന് ഇവര്‍ ഇവിടെ അഭയം തേടിയതാവാമെന്നാണ് നിഗമനം. ശാരീരിക പ്രകൃതിയും വസ്ത്രങ്ങളുടെ രീതിയും കണക്കാക്കിയാണ് ഇവര്‍ അടിമയും ഉടമയുമാണെന്ന് തീരുമാനിച്ചത്. പരസ്പരം നോക്കി കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹങ്ങള്‍. 7 അടിയോളം ആഴത്തില്‍ കുഴിച്ചപ്പോഴാണ് ചാരത്താല്‍ മൂടപ്പെട്ട അവശിഷ്ടങ്ങള്‍ ലഭിച്ചത്.
2017ല്‍ ഇതേസ്ഥലത്ത് നിന്ന് മൂന്ന് കുതിരകളുടെ ശേഷിപ്പുകള്‍ കണ്ടെടുത്തിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.